രാജാക്കാട്: പൊന്മുടി ജലാശയത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസിലധികം പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൊന്മുടി ഹൈഡൽ ടൂറിസം സെന്ററിലെ ബോട്ട് ഓപ്പറേറ്ററാണ് ഇന്നലെ രാവിലെ ജലാശയത്തിൽ മൃതദേഹം ആദ്യം കണ്ടത്.രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിനു മൂന്നുദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന്റെ മുഖത്ത് മുറിവുകൾ ഉണ്ട്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.