ചെറുതോണി: തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകൾക്കും അഴിമതിക്കുമെതിരേ യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ധർണ ഡിസിസി ജനറൽ സെക്രട്ടറി എം.ഡി. അർജുൻ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയർമാൻ സാജു കാരക്കുന്നേൽ, നോബിൾ ജോസഫ്, വി.എ. ഉലഹന്നാൻ, ജയ്സൺ കെ. ആന്റണി, മിനി സാബു, ജോയി കൊച്ചുകരോട്ട്, കെ.ബി. സെൽവം തുടങ്ങിയവർ പ്രസംഗിച്ചു.