ബാ​റ്റ​റി​ക​ളും ട​യ​റു​ക​ളും മോ​ഷ​ണം പോ​കു​ന്നു : ബൈ​സ​ണ്‍​വാ​ലി​യി​ൽ ന​ട്ടംതി​രി​ഞ്ഞ് വാ​ഹ​ന ഉ​ട​മ​ക​ൾ
Thursday, June 20, 2024 3:32 AM IST
അ​ടി​മാ​ലി: ബൈ​സ​ണ്‍​വാ​ലി മേ​ഖ​ല​യി​ൽ രാ​ത്രി​കാ​ല​ത്ത് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നും ട​യ​റു​ക​ളും ബാ​റ്റ​റി​ക​ളും മ​റ്റ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും മോ​ഷ​ണം പോ​കു​ന്ന​താ​യി പ​രാ​തി.​മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നും ബാ​റ്റ​റി​ക​ള​ട​ക്കം മോ​ഷ​ണം പോ​കു​ന്നു​വെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണി​പ്പോ​ൾ ബൈ​സ​ണ്‍​വാ​ലി മേ​ഖ​ല​യി​ലും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.​ വീ​ട്ടു​മു​റ്റ​ത്ത​ട​ക്കം നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽനി​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം മോ​ഷ​ണം ന​ട​ന്നു. ​ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽനി​ന്നും ലോ​റി​ക​ളി​ൽനി​ന്നു​മൊ​ക്കെ ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.


ട​യ​റു​ക​ളും ബാ​റ്റ​റി​ക​ളു​മൊ​ക്കെ മോ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​തി​ലൂ​ടെ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് വ​ലി​യ ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​തി​നൊ​പ്പം ഉ​പ​ജീ​വ​ന​മാ​ർഗ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.​ ബൈ​സ​ണ്‍​വാ​ലി മേ​ഖ​ല​യി​ൽ രാ​ത്രി​കാ​ല​ത്ത് പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ക​യും മോ​ഷ​ണ​ത്തി​ന് ത​ട​യി​ടു​ക​യും വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.