തൊടുപുഴ: വിവിധ സ്ഥാപനങ്ങളുടെ കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി ഫണ്ട് പ്രയോജനപ്പെടുത്തി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഇടുക്കി ഒരു മിടുക്കി പദ്ധതി നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്കുള്ള ഡയപ്പറുകളുടെ വിതരണവും കട്ടപ്പന അഞ്ചുരുളിയിൽ തയാറാക്കിയ ലൈബ്രറിയുടെ താക്കോൽ കൈമാറലും അദ്ദേഹം നിർവഹിച്ചു.
പദ്ധതിയുമായി തുടർന്നും സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മോഹൻലാൽ ചെയർമാനായ വിശ്വശാന്തി ഫൗണ്ടേഷൻ, ഇവൈജിഡിഎസ് എന്നിവയുടെ സഹകരണത്തോടെയാണ് ഇടുക്കി ഒരു മിടുക്കി പദ്ധതി നടപ്പാക്കുന്നത്. സബ് കളക്ടർ ഡോ. അരുണ്‍ എസ്. നായർ,മേജർ രവി, ജില്ലാ കളക്ടർ ഷീബ ജോർജ് വിനോദ്, സജീവ് സോമൻ, സ്മിത നായർ, ദീപ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.