പോക്സോ കേസ് പ്ര​തി​ പി​ടി​യിൽ
Wednesday, June 19, 2024 4:32 AM IST
ക​ട്ട​പ്പ​ന: പതിനാറുകാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച പ്ര​തി​യെ വണ്ടന്മേട് പോ​ലീ​സ് സാ​ഹ​സി​ക​മാ​യി ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക‌്ടേ‌ാ​ബ​റി​ലാ​ണ് കേ​സി​ന​ാസ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

വ​ണ്ടന്മേട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷൈ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് അ​ണ​ക്ക​ര സ്വ​ദേ​ശി​യാ​യ മു​ത്തു​കു​മാറിനെ (22) ​പി​ടി​കൂ​ടി​യ​ത്.


വണ്ടന്മേട് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.എ​ൻ. വി​നോ​ദ് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ ജെ​യ്മോ​ൻ, തോ​മ​സ് ജോ​ർ​ജ്, സ​ൽ​ജോ​മോ​ൻ, രേ​വ​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം ര​ണ്ടു​ദി​വ​സ​മാ​യി ചെ​ന്നൈ​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​തി​നൊ​ടു​വി​ൽ ചെ​ന്നൈ പോ​രൂ​ർ ഭാ​ഗ​ത്തു​നി​ന്ന് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.