കു​ന്ന​രു​വി​ൽ സ്കൂ​ൾ വാ​ഹ​നം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലി​ടി​ച്ചു; 11 കു​ട്ടി​ക​ൾ​ക്കു പ​രി​ക്ക്
Friday, June 28, 2024 7:44 AM IST
പ​യ്യ​ന്നൂ​ർ: കു​ന്ന​രു​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ൾ വാ​ഹ​നം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ 11 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് സി​എ​ച്ച്എം​കെ​എം​എ​ച്ച് എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ചി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചേ​കാ​ലോ​ടെ കു​ന്ന​രു വ​ട​ക്കേ ഭാ​ഗം എ​കെ​ജി സ്റ്റോ​പ്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ മു​ട്ട​ത്തെ മി​ൻ​ഹ ഫാ​ത്തി​മ (13), വ​ട​ക്കു​മ്പാ​ട്ടെ റ​ഹാ​ൻ (ഒ​ന്പ​ത്), ഏ​ഴി​ലോ​ട്ടെ മു​ഹ​മ്മ​ദ് റി​സ്ബ (ഒ​ന്പ​ത്), കു​ഞ്ഞി​മം​ഗ​ല​ത്തെ ഫാ​ത്തി​മ​ത്ത് സു​ഹൈ​റ (13), സ​ഹ​ൽ അ​ബ്ദു​ൾ ഗ​ഫൂ​ർ (12), മു​ഹ​മ്മ​ദ് റ​ബീ​ഹ് (10), സ​ൻ​ഹ (10), ഹം​ന അ​മീ​റ​ലി (ആ​റ്), ഫാ​ത്തി​മ സു​ഹ​റ (ആ​റ്), മു​ഹ​മ്മ​ദ് സ​യാ​ൻ (നാ​ല്), ന​ഫീ​സ​ത്തു​ൽ മി​സ​റി​യ (ഏ​ഴ്), ഡ്രൈ​വ​ർ അ​ബ്ദു​ൾ അ​സീ​സ് (61) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടേ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

സ്കൂ​ൾ വി​ട്ടു കു​ട്ടി​ക​ളു​മാ​യി പാ​ല​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​തി​രേ വ​ന്ന ബ​സി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നിs​യി​ൽ റോ​ഡ​രി​കി​ലെ കു​ഴി​യി​ൽ വീ​ണ് നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​യു​ന്നു. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.