പെരുമ്പടവ്: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പെരുമ്പടവ് ബിജെഎം ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പെരുമ്പടവ് ടൗണിൽ മനുഷ്യച്ചങ്ങല നിർമിച്ചു. ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ കെ.വി ഷൈജു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ.ജോർജ് തൈക്കുന്നുംപുറം, പ്രിൻസിപ്പൽ ഇ.പി.ജോസുകുട്ടി, മുഖ്യാധ്യാപകൻ ജോസി മാത്യു, സെന്റ് ജോസഫ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ബിൽസി റാഫേൽ, പിടിഎ പ്രസിഡന്റ് ഷാബു ആന്റണി എന്നിവർ പ്രസംഗിച്ചു.
തടിക്കടവ്: തടിക്കടവ് ഗവ. ഹൈസ്കൂളിൽ സിവിൽ എക്സൈസ് ഓഫീസർ കെ.വി. ഷൈജു ലഹരിവിരുദ്ധ സന്ദേശം നൽകി. മുഖ്യാധ്യാപിക ഇൻ ചാർജ് മനീഷ കെ. വിജയൻ അധ്യക്ഷത വഹിച്ചു. ബിന്ദു തോമസ്, കെ.വി. അനിരുദ്ധ് എന്നിവർ പ്രസംഗിച്ചു. എ.പി. സബീഷ്, കെ.ജെ. ബാബു, ജിഷ സി. ചാലിൽ, ഒ. മിഥുൻ, സിന്ധു സുരേഷ്, ടി. അരുൺകുമാർ എന്നിവർ നേതൃത്വം നൽകി.
ആലക്കോട്: സെന്റ് മേരീസ് കോൺവന്റ് സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കലാകാരൻ ഐ.വി. ഉണ്ണി മഴൂരിന്റെ നേതൃത്വത്തിൽ ഏകാംഗ നാടകം അവതരിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ റോസ്മേരി സിജെ അധ്യക്ഷത വഹിച്ചു. പി.എസ്. ഹരിനന്ദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇ.വി. ജോഷ്, ആന്റോ സേവ്യർ എന്നിവർ പ്രസംഗിച്ചു.
ആലക്കോട് വൈഎംസിഎയുടെ നേതൃത്വത്തിൽ നിർമല യുപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി. മുഖ്യാധ്യാപിക സിസ്റ്റർ ആൻസി ടോം അധ്യക്ഷത വഹിച്ചു. വൈഎംസിഎ ഏഷ്യാ പസഫിക്ക് കമ്മിറ്റി അംഗം ഡോ. കെ.എം. തോമസ്, അന്ന സുനോജ്, ജോഷി മാത്യു, ഗാഥാ സജി, ടോമി മാത്യു, പുഷ്പ ആന്റോ, സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ, നോബി കുരിയാലപ്പുഴ, സണ്ണി കളപ്പുര, വിനോദ് വെളുത്തേടത്ത്കാട്ടിൽ, അൻസബ ടി. അഷ്റഫ്, റീന തോമസ് എന്നിവർ പ്രസംഗിച്ചു.
വായാട്ടുപറമ്പ്: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജിസ് കരിങ്ങാലിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപിക സോഫിയ ചെറിയാൻ, പിടിഎ പ്രസിഡന്റ് പ്രകാശ് പുത്തേട്ട്, മദർ പിടിഎ പ്രസിഡന്റ് ലിബി വിനോ, അധ്യാപകരായ ലൈല സെബാസ്റ്റ്യൻ, മിനി ഫ്രാൻസിസ്, സിസ്റ്റർ പ്രിൻസി ജോർജ്, സോണിയ ജോസഫ്, മായ കെ. ജോർജ്, വിദ്യാർഥികളായ എയ്ഞ്ചൽ മരിയ ഷാജി, ആൻഡ്രിയ ജോസ്, ഫിദ മുഹമ്മദ്, റോസ്ലീന ആൻ ഡെന്നീസ്, ഗോപിക ജൈനേഷ്, ആൻ മരിയ ബിജു, ആൽഫ മോൾ റോയ് എന്നിവർ പ്രസംഗിച്ചു.
ചെമ്പേരി: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി റാലിയും പൊതുസമ്മേളനവും ബോധവത്കരണ ക്ലാസും നടത്തി. സ്കൂൾ അസിസ്റ്റന്റ് മാനേജർ ആൽബിൻ അമ്പാട്ടുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.ഡി. സജീവ് അധ്യക്ഷത വഹിച്ചു. ഇരിട്ടി റേഞ്ച് എക്സൈസ് ഓഫീസർ വി. ശ്രീനിവാസൻ ക്ലാസെടുത്തു. സീനിയർ അസിസ്റ്റന്റ് കെ.എം. ആഗ്നസ്, സ്റ്റാഫ് സെക്രട്ടറി വിമൽ, വൈഎംസിഎ പ്രസിഡന്റ് ജോമി ജോസ്, ഷീൻ ഏബ്രഹാം, ജോസ് മേമടം എന്നിവർ പ്രസംഗിച്ചു. എൻഎസ്എസ് കോ-ഓർഡിനേറ്റർ ഷിജോ ആന്റണി, റെയ്ഞ്ചർ ലീഡർ ട്വിങ്കിൾ ജേക്കബ്, എഡിഎസ്യു ആനിമേറ്റർ ശോഭ ടോം എന്നിവർ നേതൃത്വം നൽകി.
ശ്രീകണ്ഠപുരം: പെരിന്തലേരി എയുപി സ്കൂളിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും പോസ്റ്റർ നിർമാണവും റേഡിയോ പ്രദർശനവും നടത്തി. വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. മുഖ്യാധ്യാപിക എസ്. ശ്രീകല, സ്റ്റാഫ് സെക്രട്ടറി കെ.ഒ. മീര, പ്രസീത, ശ്രീരാഗ്, ശ്വേത തുടങ്ങിയവർ നേതൃത്വം നൽകി.
നെല്ലിക്കുറ്റി: ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിൽ സ്കൂൾ മാനേജർ ഫാ. മാത്യു ഓലിക്കൽ ലഹരി വിരുദ്ധ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ലൈസൻ മാവുങ്കൽ അധ്യക്ഷത വഹിച്ചു. മരിയ തെരേസയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. മുഖ്യാധ്യാപകൻ ബിജു കുറുമുട്ടം, വിദ്യാർഥി പ്രതിനിധി സി.വി. അമേയ എന്നിവർ പ്രസംഗിച്ചു.
മണക്കടവ്: ശ്രീപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യ ത്തിൽ ലഹരിവിരുദ്ധ ദിനാചരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ സനീഷ് കുമാർ, മുഖ്യാധ്യാപകൻ വിമൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
രയറോം: രയറോം ഗവ. ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പിടിഎ പ്രസിഡന്റ് എം.എ .ജാബിർ പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ ജിജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. അനിൽകുമാർ ബോധവത്കരണ ക്ലാസെടുത്തു.
ഏരുവേശി: യുവജന ക്ലബ് ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദീപം തെളിക്കലും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. റിട്ട.എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.വി.നാരായണൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം.നാരായണൻ അധ്യക്ഷത വഹിച്ചു. ഇ.പി. ബാലകൃഷ്ണൻ, എം. സന്തോഷ് കുമാർ, ഷിനോജ് ആചാരി, പി.എസ്. രജീഷ്, സി.എസ്.സൂരജ് എന്നിവർ പ്രസംഗിച്ചു.
പൈസക്കരി: പൈസക്കരി മാതൃവേദി അംഗങ്ങളുടെ നേതൃത്വത്തിൽ പൈസക്കരി ടൗണിൽ റാലിയും സമ്മേളനവും നടത്തി. ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു. ആനിമേറ്റർ സിസ്റ്റർ റാണി എഒ, ഫൊറോന സഹവികാരി നോയൽ ആനിക്കുഴിക്കാട്ടിൽ, ജെസി പുളിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ചെമ്പന്തൊട്ടി: ചെറുപുഷ്പം യുപി സ്കൂളിലെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. മദ്യവിരുദ്ധ സമിതി അതിരൂപതാ പ്രസിഡന്റ് തോമസ് എഫ്രേം വെട്ടിക്കാട്ട് സന്ദേശം നൽകി. എഡിഎസ് യു അംഗങ്ങളുടെ നേതൃത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും നടത്തി.
ചെറുപുഴ: കന്നികളം ആർച്ച് ഏഞ്ചൽസ് സ്കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും നടത്തി.ചെറുപുഴ സ്റ്റേഷൻ എസ്എച്ച്ഒ ടി.പി. ദിനേശ് റാലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഷാലി ജോസ്, മാനേജർ സിസ്റ്റർ ബിന്ദു തോമസ്, എഎസ്ഐ ഹബീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.