കൂ​ട്ടു​പു​ഴ​യി​ൽ പോ​ലീ​സ് എ​യ്ഡ്പോ​സ്റ്റ‌് കെ​ട്ടി​ടോ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, June 30, 2024 8:32 AM IST
ഇ​രി​ട്ടി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ ഒ​ടു​വി​ൽ പോ​ലീ​സി​നും കെ​ട്ടി​ടം. കൂ​ട്ടു​പു​ഴ പോ​ലീ​സ് എ​യ്‌​ഡ് പോ​സ്‌​റ്റ് കെ​ട്ടി​ടം ഇ​ന്ന് 10.30ന് ​സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്‌​പി എം. ​ഹേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ആ​സ്‌​തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണു കൂ​ട്ടു​പു​ഴ പാ​ല​ത്തി​നു സ​മീ​പം 320 ച​തു​ര​ശ്ര അ​ടി​യി​ൽ വ​രാ​ന്ത, വി​ശ്ര​മ മു​റി, ശു​ചി​മു​റി എ​ന്നീ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ എ​യ്‌​ഡ് പോ​സ്‌​റ്റ് കെ​ട്ടി​ടം പ​ണി​ത​ത്.

സം​സ്ഥാനാ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ പോ​ലീ​സു​കാ​ർ​ക്ക് ചെ​ക്ക് പോ​സ്‌​റ്റ് കെ​ട്ടി​ടം ഒ​രു​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന മാ​ധ്യ​മ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണു ചെ​ക്ക് പോ​സ്‌​റ്റ് കെ​ട്ടി​ടം ഒ​രു​ക്കാ​ൻ ആ​സ്‌​തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​നു​വ​ദി​ച്ച​ത്. എ​യ്‌​ഡ് പോ​സ്റ്റ് കെ​ട്ടി​ടം മാ​ത്ര​മാ​ണു പൂ​ർ​ത്തീ​ക​രി​ച്ച​ത്. വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടി​ല്ല. സി​വി​ൽ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ടെ​ൻ​ഡ​ർ ഘ​ട്ട​ത്തി​ലാ​ണെ​ന്നും 15 ദി​വ​സ​ത്തി​ന​കം വൈ​ദ്യു​തീ​ക​ര​ണം ന​ട​ത്തു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്‌​ഥ​ർ അ​റി​യി​ച്ചു.