സ​ഹ​പാ​ഠി​ക​ളുടെ വേർപാട് നാ​ടി​ന് വേ​ദ​ന​യാ​യി
Sunday, June 30, 2024 8:32 AM IST
ച​ക്ക​ര​ക്ക​ൽ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ര​ണം നാ​ടി​നെ ദുഃ​ഖ​ത്തി​ലാ​ക്കി. അ​വ​ധി ദി​ന​ത്തി​ൽ കൂ​ട്ടു​മാ​രു മാ​യി കു​ളി​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ൾ തി​രി​ച്ച് നി​ശ്ച​ല​രാ​യി വീ​ട്ടു​മ​റ്റ​ത്തെ​ത്തി​യ​ത് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല, ഒ​രു നാ​ടി​ന്‍റ​യാ​കെ വേ​ദ​ന​യാ​യി മാ​റു​ക​യാ​യി​രു​ന്നു.

മാ​ച്ചേ​രി ന​മ്പ്യാ​ര്‍ പീ​ടി​ക​യ്ക്കു സ​മീ​പ​ത്തെ കു​ള​ത്തി​ല്‍ വീ​ണാ​ണ് മൗ​വ്വ​ഞ്ചേ​രി കാ​ട്ടി​ൽ പു​തി​യ പു​ര​യി​ൽ കെ.​പി. മു​ഹ​മ്മ​ദ് മി​സ്ബു​ല്‍ ആ​മി​ര്‍ (12), മാ​ച്ചേ​രി അ​നു​ഗ്ര​ഹി​ൽ ആ​ദി​ല്‍ ബി​ൻ മു​ഹ​മ്മ​ദ് (12)എ​ന്നി​വ​ർ മ​രി​ക്കു​ന്ന​തും നാ​ടി​ന്‍റെ തീ​രാ വേ​ദ​ന​യാ​കു​ന്ന​തും.

കു​ള​ത്തി​ൽ ചെ​ളി നി​റ​ഞ്ഞ​തി​നാ​ൽ കു​ട്ടി​ക​ൾ ചെ​ളി​യി​ൽ താ​ഴ്ന്ന​താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണു നി​ഗ​മ​നം. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ കു​ള​ത്തി​ൽ നി​റ​യെ വെ​ള്ള​മു​ണ്ട്. കു​ട്ടി​ക​ൾ മു​ങ്ങി​ത്താ​ഴ്ന്ന​ത് അ​റി​ഞ്ഞ് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തു​മ്പോ​ൾ ചെ​രു​പ്പ് മാ​ത്ര​മാ​ണ് വെ​ള്ള​ത്തി​ൽ പൊ​ങ്ങി​നി​ൽ​ക്കു​ന്ന​ത് കാ​ണു​ന്ന​ത്.

വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ര​ണ്ടു​പേ​രെ​യും കി​ട്ടി​യ​ത്. ഉ​ട​ൻ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ണ്ണൂ​രി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും ച​ക്ക​ര​ക്ക​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മ​ന്തി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ചു.