റൂ​ട്ട് അ​നു​വ​ദി​ച്ച ബ​സു​ക​ള്‍​ക്ക് സ​മ​യം ന​ല്‍​കു​ന്ന​തി​ല്‍ കാ​ല​താ​മ​സം പാ​ടി​ല്ല
Sunday, June 30, 2024 8:32 AM IST
ക​ണ്ണൂ​ർ: മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ യാ​ത്രാ​പ്ര​ശ്നം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യ പ്ര​കാ​രം അ​നു​വ​ദി​ക്കു​ന്ന ബ​സ്റൂ​ട്ടു​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​നാ​ണ് ഈ ​വി​ഷ​യം യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ച​ത്.

മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പു​തു​താ​യി നി​ര​വ​ധി ന​ല്ല റോ​ഡു​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും ബ​സ്റൂ​ട്ട് ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം പു​തി​യ റൂ​ട്ടു​ക​ളി​ല്‍ ബ​സ് പെ​ര്‍​മി​റ്റ് അ​നു​വ​ദി​ച്ച് മാ​സ​ങ്ങ​ളാ​യി​ട്ടും ആ​ര്‍​ടി​ഒ ഓ​ഫീ​സ് സ​മ​യം അ​നു​വ​ദി​ക്കാ​ത്ത സ്ഥി​തി​യു​ണ്ടെ​ന്നും ബി​നോ​യ് കു​ര്യ​ന്‍ പ​റ​ഞ്ഞു.

പു​തി​യ റൂ​ട്ട് അ​നു​വ​ദി​ക്കു​മ്പോ​ള്‍ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ശിപാ​ര്‍​ശ​യും സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍ ആ​ര്‍​ടി​ഒ അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള വെ​മ്പു​വ, ചെ​ന്തോ​ട് താ​ത്ക്കാ​ലി​ക പാ​ല​ങ്ങ​ളു​ടെ മ​ണ്ണെ​ലി​ച്ചു​പോ​യ​ത് പ്ര​ദേ​ശ​ത്ത് അ​പ​ക​ട ഭീ​ഷ​ണി ഉ​ണ്ടാ​ക്കു​ന്ന​താ​യി സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ പ​റ​ഞ്ഞു. ന​ട​ന്നു​പോ​കാ​ന്‍ ക​ഴി​യു​ന്ന വി​ധം കൈ​വ​രി​ക​ളോ​ടെ താ​ത്കാ​ലി​ക പാ​ലം ഉ​ണ്ടാ​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​താ​യി കെ​എ​സ്ടി​പി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വ​നം വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പൈ​ത​ല്‍​മ​ല, ക​ഞ്ഞി​ര​ക്കൊ​ല്ലി, കാ​പ്പി​മ​ല വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും പൊ​തു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വേ​ശ​ന ഫീ​സ് പി​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ​ഞ്ചാ​രി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ല്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ​യും വ​നം വ​കു​പ്പി​നെ​യും പ​ങ്കെ​ടു​പ്പി​ച്ച് പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച് ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വ​കീ​രി​ക്കാ​ന്‍ ഡി​ടി​പി​സി​ക്ക് യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി.
യോ​ഗ​ത്തി​ല്‍ മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, എം​എ​ല്‍​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ്, എം. ​വി​ജി​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, സ​ബ് ക​ള​ക്ട​ര്‍ സ​ന്ദീ​പ് കു​മാ​ര്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ നെ​നോ​ജ് മേ​പ്പ​ടി​യ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.