രോ​ഗി​യാ​യ അ​മ്മ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം; മ​ക​ൻ അ​റ​സ്റ്റി​ൽ
Sunday, June 30, 2024 8:33 AM IST
ചെ​റു​പു​ഴ: അ​മ്മ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ചെ​റു​പു​ഴ ഭൂ​ദാ​ന​ത്താ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. കോ​ട്ട​യി​ൽ സ​തീ​ഷ് (34) ആ​ണ് അ​മ്മ നാ​രാ​യ​ണി​യെ (68) വാ​യി​ൽ തു​ണി തി​രു​കി​യ​ശേ​ഷം ഭി​ത്തി​യി​ൽ ത​ല​യി​ടു​പ്പി​ച്ചും ക​ഴു​ത്തു​ഞെ​രി​ച്ചും കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്.

ഈ ​സ​മ​യം സ​തീ​ഷും അ​മ്മ​യും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ.​നാ​രാ​യ​ണി മ​രി​ച്ചു​വെ​ന്ന് ക​രു​തി സ​തീ​ഷ് ത​ന്നെ​യാ​ണ് അ​യ​ൽ​ക്കാ​രെ​യും ബ​ന്ധു​ക്ക​ളെ​യും അ​മ്മ​യ്ക്ക് സു​ഖ​മി​ല്ലെ​ന്ന് വി​വ​ര​മ​റി​യി​ച്ച​ത്. ആ​ളു​ക​ൾ ഓ​ടി​യെ​ത്തി ഉ​ട​ൻ ത​ന്നെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മെ​ത്തി​ച്ച​ത്.

ഇ​തി​നി​ട​യി​ലാ​ണ് നാ​രാ​യ​ണി മ​ക​ൻ ത​ന്നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ഉ​ട​ൻ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചെ​റു​പു​ഴ എ​സ്എ​ച്ച്ഒ ടി.​പി.​ദി​നേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​തീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. കാ​ൻ​സ​ർ രോ​ഗി​യാ​യ അ​മ്മ കാ​ര​ണം ത​നി​ക്ക് ജീ​വി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് അ​മ്മ​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തെ​ന്നും സ​തീ​ഷ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.