വൈ​ദ്യു​ത ലൈ​നി​ൽ വീ​ണ ക​മു​ക് അ​ഞ്ചു ദി​വ​സ​മാ​യി​ട്ടും മു​റി​ച്ചു മാ​റ്റി​യി​ല്ല
Saturday, June 29, 2024 2:05 AM IST
ചെ​റു​പു​ഴ: ബാ​ല​വാ​ടി കാ​ക്കേ​ഞ്ചാ​ൽ ലി​ങ്ക് റോ​ഡി​ൽ വൈ​ദ്യു​ത ലൈ​നി​ൽ വീ​ണ ക​മു​ക് അ​ഞ്ചു​ദി​വ​സ​മാ​യി​ട്ടും മു​റി​ച്ചു മാ​റ്റി​യി​ല്ല. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലു​മാ​ണ് ക​മു​ക് ഒ​ടി​ഞ്ഞ് വൈ​ദ്യു​ത ലൈ​നി​ൽ വീ​ണ​ത്. പ​ഞ്ചാ​യ​ത്തം​ഗം ലൈ​സ​മ്മ പ​ന​യ്ക്ക​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ല​ത​വ​ണ ചെ​റു​പു​ഴ കെ​എ​സ്ഇ​ബി സെ​ക്‌ഷ​ൻ ഓ​ഫീ​സി​ൽ വി​ളി​ച്ചു പ​റ​ഞ്ഞു​വെ​ങ്കി​ലും ക​മു​ക് നീ​ക്കം ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

ലൈ​നി​ൽ വൈ​ദ്യു​തി ഉ​ണ്ടെ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നു. ചെ​റു​പു​ഴ മേ​ഖ​ല​യി​ൽ പ​ല ഭാ​ഗ​ത്തും വൈ​ദ്യു​ത ലൈ​നി​ൽ ത​ക​രാ​റു​ണ്ടാ​യാ​ൽ ഏ​റെ വൈ​കി​യാ​ണ് ത​ക​രാ​ർ പ​രി​ഹ​രി​ക്കു​വാ​ൻ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ നി​ന്നും ജീ​വ​ന​ക്കാ​രെ​ത്തു​ന്ന​തെ​ന്ന് വ്യാ​പ​ക​മാ​യ പ​രാ​തി​യാ​ണ് ഉ​യ​രു​ന്ന​ത്.