ചെറുപുഴ: തലശേരി അതിരൂപത മദ്യവിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും നേതൃത്വത്തിൽ ആഗോള ലഹരി വിരുദ്ധ ദിനമായ 26ന് എടൂരിൽ നിന്നും ആരംഭിച്ച മദ്യലഹരി വിമോചന ജാഥയ്ക്ക് ചെറുപുഴയിൽ സ്വീകരണം നൽകി. ഫാ. തോമസ് പൂവൻപുഴ അധ്യക്ഷത വഹിച്ചു.
ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ ടോമി വെട്ടിക്കാട്ട്, വൈസ് ക്യാപ്റ്റൻ ഷിനോ പനയ്ക്കൽ, ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേൽ, ഫാ. ജസ്റ്റിൻ മേപ്പറത്ത്, സാജു പുത്തൻപുര, മനോജ് വടക്കേൽ, സജി തോപ്പിൽ, രാജു കാരക്കാട്ട്, മാത്യു ആഞ്ഞിലിത്തോപ്പിൽ, ജോയി പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: വിമോചന യാത്രക്ക് പയ്യാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നൽകി. പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുക്തിശ്രീ അതിരൂപതാ പ്രസിഡന്റ് ഷിനോ പാറയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. പൈസക്കരി ദേവമാതാ ഹൈസ്കൂൾ വിദ്യാർഥികളുടെ ഫ്ലാഷ് മോബും ലഹരി വിരുദ്ധ സന്ദേശ റാലിയും നടന്നു.
മദ്യവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവർ ചേർന്നൊരുക്കിയ തെരുവ് നാടകവും അരങ്ങേറി. പൈസക്കരി ഫൊറോന സഹ വികാരി ഫാ. നോയൽ ആനിക്കുഴിക്കാട്ടിൽ, പയ്യാവൂർ കരുണാമയൻ പള്ളി വികാരി ഫാ. ജെയ്സൺ വാഴകാട്ട്, ചുണ്ടപ്പറമ്പ് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. തോമസ് കൊട്ടുകാപ്പള്ളിൽ, കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ ബെന്നി ചേരിക്കത്തടത്തിൽ, ബേബി നെട്ടനാനിയ്ക്കൽ, ബിനു മണ്ഡപത്തിൽ, ബെന്നി പൂവന്നിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.