ബൈ​ബി​ൾ വ​ച​ന​മെ​ഴു​തി കി​രീ​ട​വു​മാ​യി സ​ഹോ​ദ​രി​മാ​ർ
Thursday, June 27, 2024 1:26 AM IST
പൈ​സ​ക്ക​രി: ത​ല​ശേ​രി അ​തി​രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മ്മ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ വ​ച​ന​മെ​ഴു​ത്ത് മ​ത്സ​ര​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി സ​ഹോ​ദ​രി​മാ​ർ.

പൈ​സ​ക്ക​രി വ​ണ്ണാ​യി​ക്ക​ട​വി​ലെ പൂ​വ​ന്നി​ക്കു​ന്നേ​ൽ ഫി​ലി​പ്പി​ന്‍റെ മ​ക്ക​ളാ​യ റോ​സി​ലി, ലി​സി എ​ന്നി​വ​രാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​ത്. ബൈ​ബി​ളി​ലെ പ​ഴ​യ നി​യ​മ, പു​തി​യ നി​യ​മ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ബാ​ല്യ​കാ​ലം മു​ത​ലേ മ​നഃ​പാ​ഠ​മാ​ക്കി​യി​രു​ന്ന വ​ച​ന​ങ്ങ​ളാ​ണ് ഈ ​സ​ഹോ​ദ​രി​മാ​രെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട മ​ത്സ​ര സ​മ​യ​ത്തി​നു​ള്ളി​ൽ 337 വ​ച​ന​ങ്ങ​ളെ​ഴു​തി​യ റോ​സി​ലി ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ 330 വ​ച​ന​ങ്ങ​ളെ​ഴു​തി​യ ലി​സി ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പ​യ്യാ​വൂ​ർ തി​രൂ​രി​ലെ വ​രി​ക്ക​പ്ലാ​ന്ത​ട​ത്തി​ൽ രാ​ജു​വി​ന്‍റെ ഭാ​ര്യ​യാ​ണ് റോ​സി​ലി. മ​ണി​പ്പാ​റ ആ​ഞ്ഞി​ലി​ത്തോ​പ്പി​ൽ ബെ​ന്നി​യാ​ണ് ലി​സി​യു​ടെ ഭ​ർ​ത്താ​വ്.

ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഇ​രു​വ​ർ​ക്കും കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ച്ചു. ആ​ലു​വ​യി​ൽ ന​ട​ന്ന ഗ്ലോ​ബ​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ടു​പേ​രും മ​ത്സ​ര​ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.