പി​ക്ക​പ്പ് വാ​ൻ ബൈ​ക്കി​ലി​ടി​ച്ച് യു​വ എ​ൻ​ജി​നി​യ​ർ മ​രി​ച്ചു
Sunday, June 30, 2024 3:38 AM IST
കോ​ത​മം​ഗ​ലം: ദേ​ശീ​യ പാ​ത​യി​ൽ കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി​ക്കു സ​മീ​പം പി​ക്ക​പ്പ് വാ​ൻ ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. മു​രി​ക്കാ​ശേ​രി പൂ​മാം​ക​ണ്ടം അ​ന്പ​ഴ​ത്തി​ങ്ക​ൽ ര​ഞ്ജി​ത്ത് ജോ​സ​ഫി​ന്‍റെ (വി​മു​ക്ത​ഭ​ട​ൻ) മ​ക​ൻ നി​ഖി​ൽ സെ​ബാ​സ്റ്റ്യ​നാ​ണ് (23) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 7.20ന് ​കു​ത്തു​കു​ഴി സ​ഞ്ചി​ക സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

കാ​ക്ക​നാ​ട് ഇ​ൻ​ഫോ പാ​ർ​ക്കി​ലെ ടി​സി​എ​സ് സ്ഥാ​പ​ന​ത്തി​ൽ സോ​ഫ്ട്‌വെ​യ​ർ എ​ൻ​ജി​നി​യ​റാ​യ നി​ഖി​ൽ ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. എ​തി​രേ വ​ന്ന പി​ക്ക​പ്പ് വാ​ൻ നി​ഖി​ൽ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ച വീ​ണ നി​ഖി​ലി​നെ കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പി​ക്ക​പ്പ് വാ​നി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ട​യ​റു​ക​ൾ പൊ​ട്ടി​യ​നി​ല​യി​ലാ​യി​രു​ന്നു. നി​ഖി​ലി​ന്‍റെ സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ക്കും. മാ​താ​വ്: ലൂ​സി. സ​ഹോ​ദ​ര​ൻ: ന​വീ​ൻ സെ​ബാ​സ്റ്റ്യ​ൻ (ബി​രു​ദ വി​ദ്യാ​ർ​ഥി).