താമരശേരി: കട്ടിപ്പാറ പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും ഫണ്ടുപയോഗിച്ച് ഹരിതകർമ്മസേന പ്രവർത്തനങ്ങൾക്ക് വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജയിംസ് നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിത ഇസ്മായിൽ അധ്യക്ഷത വഹിച്ചു. അഷ്റഫ് പൂലോട്, ബേബി രവീന്ദ്രൻ, മുഹമ്മദ് മോയത്ത്, ജീൻസി തോമസ്, അനിൽ ജോർജ്, ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.