താമരശേരി: ഇരുചക്രവാഹനങ്ങൾ കുട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. താമരശേരി-ബാലുശേരി റോഡിൽ മൂന്നാംതോട് ജംഗ്ഷനിലാണ് അപകടം. ബാലുശേരി ഭാഗത്തു നിന്നും താമരശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറും എതിർദിശയിൽ വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റ കുന്നമംഗലം മുറിയനാൽ കോടംമ്പാട്ടിൽ സൂരജ്, താമരശേരി മൂന്നാംതോട് ബൈജു എന്നിവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.