നാദാപുരം: ഖത്തറിലെ ദോഹയിൽ വാഹനാപകടത്തിൽ വളയം ചുഴലി സ്വദേശിയായ യുവാവ് മരിച്ചു. ചുഴലിയിലെ പുത്തൻപുരയിൽ പ്രകാശൻ - റീജ ദമ്പതികളുടെ മകൻ നവനീത് (23) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മദീനാ ഖലീഫയിൽ നവനീത് ഓടിച്ചിരുന്ന കാറിൽ ഖത്തർ സ്വദേശിയുടെ വാഹനം വന്നിടിച്ചാണ് അപകടം. ഒരു വർഷം മുമ്പാണ് നവനീത് ഖത്തറിൽ എത്തിയത്. മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. നൈതിക സഹോദരിയാണ്.