തി​രു​വ​ന​ന്ത​പു​രം: ഭ​വാ​നി ന​ദി വേ​ദി​യി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ മാ​ര്‍​ഗം​ക​ളി മ​ത്സ​രം പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ പി​രി​മു​റു​ക്ക​വു​മാ​യി വേ​ദി​ക്ക് മു​ന്നി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ സ്വ​ന്തം ജ​യിം​സ് ആ​ശാ​ന്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​പ​തി​വ് ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ​ത​ല്ല, വേ​ദി​ക്കു​മു​ന്നി​ലെ ഈ ​ഭാ​വ​മാ​റ്റ​ങ്ങ​ള്‍​ക്ക് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. 63ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​വേ​ദി​യി​ലും ആ​ശാ​ന്‍ പ​തി​വ് തെ​റ്റി​ച്ചി​ല്ല.

ത​ന്‍റെ ശി​ഷ്യ​ര്‍ വേ​ദി​യി​ല്‍ മത്സ​രി​ക്കു​മ്പോ​ള്‍ പ​ല​പ്പോ​ഴും അ​വ​രു​ടെ പ്ര​ക​ട​നം കാ​ണാ​ന്‍ ആ​ശാ​ന് അ​വ​സ​രം കി​ട്ടാ​റി​ല്ല. അ​ടു​ത്ത​താ​യി മ​ത്സ​രി​ക്കാ​നു​ള്ള ടീ​മു​ക​ളെ ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​വും അ​പ്പോ​ള്‍ ജ​യിം​സ് ആ​ശാ​ന്‍. ഈ ​വ​ര്‍​ഷം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ മാ​ത്രം ആ​റ് ടീ​മു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ല്‍ മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്.

ആ​ദ്യ​ദി​ന​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം മാ​ര്‍​ഗം​ക​ളി മ​ത്സ​ര​ത്തി​ലും ആ​ശാ​ന്‍റെ ശി​ക്ഷ​ണം ല​ഭി​ച്ച നാ​ല് ടീ​മു​ക​ളു​ണ്ടാ​യി​രു​ന്നു. നാ​ല്പ​ത് വ​ര്‍​ഷ​മാ​യി മാ​ര്‍​ഗം​ക​ളി അ​ധ്യാ​പ​ന​രം​ഗ​ത്ത് താ​നു​ണ്ടെ​ന്ന് ജ​യിം​സ് ആ​ശാ​ന്‍ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു. ത​ന്‍റെ ശി​ഷ്യ​ന്മാ​രി​ന്ന് മാ​ര്‍​ഗം​ക​ളി പ​രി​ശീ​ല​ക​രാ​യി മാ​റി​യ​തി​ലു​ള്ള സ​ന്തോ​ഷ​വും അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു. 1985ല്‍ ​ആ​ദ്യ​മാ​യി മാ​ര്‍​ഗം​ക​ളി മ​ത്സ​രം ക​ലോ​ത്സ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന തീ​രു​മാ​ന​മെ​ടു​ക്കു​ന്ന 36 ആ​ശാ​ന്മാ​രി​ല്‍ താ​നും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​ത്തെ​ടു​ക്കു​ന്നു.

വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹ​യു​ടെ ജീ​വി​ത​മാ​ണ് പ​തി​ന​ഞ്ച് പാ​ദ​ങ്ങ​ളാ​യി മാ​ര്‍​ഗം​ക​ളി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മാ​ര്‍​ഗം​ക​ളി പ​രി​ശീ​ല​ന​ത്തി​നാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ജ​യിം​സ് ആ​ശാ​ന്‍ പ​റ​ന്നി​റ​ങ്ങി​യി​ട്ടു​ണ്ട്. ത​ന്‍റെ വി​ദ്യാ​ര്‍​ഥിക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ക​ലോ​ത്സ​വ​ങ്ങ​ള്‍ ല​ക്ഷ്യ​മാ​ക്കി പ​രി​ശീ​ല​ന​ത്തി​നെ​ത്തു​വ​രാ​ണെ​ന്നും ജ​യിം​സ് ആ​ശാ​ന്‍ പ​റ​യു​ന്നു.

കാ​ല​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ല്‍ പ​ല ക​ല​ക​ളും അ​ന്യം നി​ന്ന് പോ​കു​മ്പോ​ള്‍ മാ​ര്‍​ഗം​ക​ളി നി​ല​നി​ന്നു പോ​രു​ന്ന​തും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥിക​ള്‍ താ​ത്പ​ര്യ​ത്തോ​ടെ ക​ല​യെ അ​റി​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തും ജെ​യിം​സ് ആ​ശാ​നെ പോ​ലു​ള്ള മി​ക​ച്ച അ​ധ്യാ​പ​ക​രു​ടെ ആ​ത്മാ​ര്‍​ത്ഥ പ​രി​ശ്ര​മം കൊ​ണ്ട് കൂ​ടി​യാ​ണ്.