ക്രിസ്മസ് പുതുവത്സരാഘോഷം
1493197
Tuesday, January 7, 2025 6:01 AM IST
കോവളം: മുളവിളാകം റസിഡന്റ്സ് അസോസിയേഷന്റെ ക്രിസ്മസ് -പുതുവത്സരാഘോഷ പരിപാടികൾ വെങ്ങാനൂർ വില്ലേജ് ഓഫീസർ സി. എസ്. അഭിലാഷ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് മുട്ടയ്ക്കാട് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഡോ. ആനന്ദ് ഗുപ്തൻ നായരെ ചടങ്ങിൽ ആദരിച്ചു. വെങ്ങാനൂർ പഞ്ചായത്തംഗങ്ങളായ എസ്. ബൈജു, അഷ്ടപാലൻ, മുൻ അംഗം ഷീലാ അജിത്,അസോസിയേഷൻ സെക്രട്ടറി ആർ. എ. രാഹുൽ, വൈസ് പ്രസിഡന്റുമാരായ റസിയ, സി. സുരേഷ് കുമാർ, സിന്ധു രാജൻ, വേണു മുട്ടയ്ക്കാട്, പ്രദീപ് ചിറയ്ക്കൽ, ഷാജൻ തുടങ്ങിയവർ പ്രസംഗിച്ചു.