കമ്പവലയില്‍ അകപ്പെട്ട തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി
1493184
Tuesday, January 7, 2025 6:01 AM IST
പൂന്തുറ: മത്സ്യബന്ധനത്തിനിടെ കമ്പവലയില്‍ അകപ്പെട്ട തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി പൂന്തുറയിലെ മത്സ്യത്തൊഴിലാളികള്‍. തിങ്കളാഴ്ച രാവിലെ 10നാണ് സ്രാവ് വലയില്‍ അകപ്പെട്ടത്.
പൂന്തുറ സ്വദേശിയായ ഡേവിഡ്സിന്റെ കമ്പവലയില്‍ കയറിയ തിമിംഗല സ്രാവിനെ 'സേവ് വെയില് ഷാര്‍ക്ക് ' പദ്ധതിയുടെ ഭാഗമായ ബാന്‍സിന്റെ മേല്‍നോട്ടത്തില്‍ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് തള്ളി കടലിലേയ്ക്ക് തന്നെ സുരക്ഷിതമായി തിരിച്ചയക്കുകയാണുണ്ടായത്. സ്രാവിന് പരിക്കുകള്‍ യാതൊന്നും സംഭവിക്കാതെ വല കീറിമാറ്റിയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷാ പ്രവര്‍ത്തനം സജമാക്കിയത്. പൂന്തുറയിലെ കടലിനോട് ചേര്‍ന്നുള്ള തീരത്ത് അണഞ്ഞ തിമിംഗല സ്രാവിനെ കാണാന്‍ വന്‍ ജനത്തിരക്കാണുണ്ടായത്.