യുവ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിന് ബോധവത്കരണം നടത്തും: ജില്ലാ കളക്ടര്‍
1493193
Tuesday, January 7, 2025 6:01 AM IST
പേരൂര്‍ക്കട: യുവ വോട്ടര്‍മാരെ വോട്ടര്‍പ്പട്ടികയില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതിന് കോളജുകളിലും പൊതുവിടങ്ങളിലും ബോധവത്കരണവും പ്രചാരണ പരിപാടികളും നടത്തുമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി പറഞ്ഞു.
2025-ലെ സ്പെഷല്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് നിയമസഭ, ലോക്സഭ ഇലക്ഷനുകള്ക്കുള്ള ബൂത്ത് തിരിച്ചുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കളക്ടര്‍ ഇപ്രകാരം പറഞ്ഞത്.
അര്‍ഹരായ മുഴുവന്‍ വോട്ടര്‍മാരെയും വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഇലക്ഷന് വകുപ്പ് നടത്തിവരുന്നത്. വോട്ടര്‍പ്പട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കും. മരിച്ച വ്യക്തികളുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
2014 ഒക്ടോബര്‍ 29-നാണ് കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചത്. പുതുക്കിയ വോട്ടര്‍പ്പട്ടിക പ്രകാരം 28,37,653 വോട്ടര്‍മാരാണ് നിലവിലുള്ളത്. ഇതില്‍ 25,557 പേര് യുവ വോട്ടര്‍മാരാണ്.
സബ് കളക്ടര്‍ ഒ.വി .ആല്‍ഫ്രഡ്, എഡിഎം ടി.കെ. വിനീത് തുടങ്ങിയവര്‍ പങ്കെടുത്തു.