ഐക്യ ട്രാൻസ്ജൻഡർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
1492649
Sunday, January 5, 2025 6:13 AM IST
തിരുവനന്തപുരം : ദി ഡെയിൽ വ്യു സന്നദ്ധ സംഘടനയുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് കേരള എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഡെയിൽ വ്യു ട്രാൻസ്ജൻഡർ സുരക്ഷ പ്രൊജക്റ്റിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ട്രാൻസ്ജൻഡർ ഫെസ്റ്റ് എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കൂടാതെ ഡെയിൽ വ്യു സ്ഥാപകരായ ക്രിസ്തുദാസിന്റെയും ശാന്തദാസിന്റെയും സ്മരണാർദ്ധം നടത്തുന്ന ഡെയിൽ വ്യു ക്രിശാന്ത കെയർ പദ്ധതിയുടെ പെൻഷൻ സ്കീം, ആത്മഹത്യാ പ്രവണത തടയുന്നതിനുള്ള പിൻതുണ, സൈക്കിയേട്രിക് ക്ലിനിക്, കൗൺസലിംഗ് സേവനങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു. ഗായകൻ രവി ശങ്കർ മുഖ്യാതിഥിയായിരുന്നു.
ഡെയിൽ വ്യു ഡയറക്ടർ ഡിപിൻ ദാസ്, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, കെഎസ്കെസിഎസ് ടിടി ഡപ്യൂട്ടി ഡയറക്ടർ ബാലമഞ്ജു, സാമൂഹ്യ നീതി വകുപ്പ് ടിജി സെൽ പ്രൊജക്റ്റ് ഡയറക്ടർ . ശ്യാമ എസ് പ്രഭ, ഓയാസിസ്കൾച്ചറൽ സൊസൈറ്റി സെക്രട്ടറി ഉം ടിജി ജസ്റ്റിസ് ബോർഡ് അംഗങ്ങളായ മായ തുടങ്ങിയവർ പ്രസംഗിച്ചു.