ട്രാൻഫോമറിന് ചുറ്റും സുരക്ഷാവേലി നിർമിക്കുന്നതിലും അനാസ്ഥയെന്ന് ആക്ഷേപം
1493195
Tuesday, January 7, 2025 6:01 AM IST
വെള്ളറട: കെഎസ്ഇബി ഒറ്റശേഖരമംഗലം സബ് ഡിവിഷന്റെ കീഴില്‍ വരുന്ന കുറ്റിയാനിക്കാട് വില്ലേജ് ഓഫീസിന് സമീപത്തുള്ള ട്രാന്‍സ്ഫോമര്‍ ചുറ്റുമായി സുരക്ഷാവേലി നിര്‍മിക്കുന്നതിൽ അനാസ്ഥയെന്ന് ആരോപണം. സുരക്ഷാ വേലിയുടെ അടിത്തറ കരിങ്കല്ലുകൊണ്ടു നിർമിക്കണമെന്ന വ്യവസ്ഥ നിലനിൽക്കെയാണ് സുരക്ഷാ വേലിക്കായി ഇവിടെ തകർന്ന പഴയ വൈദ്യുതതൂണുകൾ ഉപയോഗിച്ച് ബേസ്മെന്റ് നിർമിച്ചിരിക്കുന്നത്. ഇതിനു പുറത്തായി ഇരുമ്പ് വേലി സ്ഥാപിക്കാനാണ് കെഎസ്ഇബിയുടെ നീക്കം.
ഇതിനെതിരെ പ്രദേശവാസികള്‍ വൈദ്യുതി വകുപ്പ് ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അടിയന്തരമായി തകര്‍ന്ന ഇലക്ട്രിക് പോസ്റ്റ് ഉപയോഗിച്ചുള്ള ബേസ്മെന്റിനെ നീക്കി ബലവത്തായി കമ്പിവേലി നിര്‍മിച്ചു സുരക്ഷ ഉറപ്പാക്കണം എന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.