ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​ത്തി​ലെ സ്കൂ​ൾ കോ​ള​ജ്ക​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ പ്ര​വാ​സി കോ​ൺ​ഗ്ര​സ് ആ​റ്റി​ങ്ങ​ൽ ബ്ലോ​ക്ക്‌ ക​മ്മി​റ്റി ന​ഗ​ര​സ​ഭ​ക്കു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഐ​എ​ൻ​ടി​യൂ​സി ദേ​ശീ​യ വ​ർ​ക്കിം​ഗ്‌ ക​മ്മി​റ്റി അം​ഗം ഡോ. ​വി. എ​സ് അ​ജി​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

2000- 2005 കാ​ല​ഘ​ട്ട​ത്തി​ൽ യൂ​ഡി​എ​ഫ് ന​ഗ​ര​സ​ഭ കൊ​ണ്ടു​വ​ന്ന ക്ലീ​ൻ കേ​ര​ള പ​ദ്ധ​തി​യെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​താ​ണ് ഈ ​ദു​ർ​വി​ധി​ക്കു കാ​ര​ണ​മാ​യി തീ​ർ​ന്ന​തെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

പ്ര​വാ​സി കോ​ൺ​ഗ്ര​സ്‌ ആ​റ്റി​ങ്ങ​ൽ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​രം​ഗ​ൻ അ​ധ‍്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ക്കം സു​കു​മാ​ര​ൻ, എ​സ്. ശ്രീ​രം​ഗ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​ആ​ർ. അ​ഭ​യ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​രാ​ണി സ​ഫീ​ർ, ജെ. ​ശ​ശി, കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, ആ​ലം​കോ​ട് സ​ഫീ​ർ, സ​ലിം, നാ​സ​ർ പ​ള്ളി​മു​ക്ക്, വി​ജ​യ​ൻ സോ​പാ​നം, ആ​ർ. വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.