കെ. ഭാസ്കരനെ അനുസ്മരിച്ചു
1493191
Tuesday, January 7, 2025 6:01 AM IST
പാറശാല: സിപിഐ ചെങ്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും കിസാന്‍ സഭ മണ്ഡലം പ്രസിഡന്റും പഞ്ചായത്ത് മെമ്പറും ആയിരുന്ന കെ. ഭാസ്കരെനെ അനുസ്മരിച്ചു. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം എ. എസ്. ആനന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
പാര്‍ട്ടി മണ്ഡലം സെക്രട്ടറി ജി. എന്‍. ശ്രീകുമാരന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
അനുസ്മരണ യോഗത്തില്‍ സെക്രട്ടറിയേറ്റംഗങ്ങളായ പി. പി. ഷിജു, വി. ഐ. ഉണ്ണികൃഷ്ണന്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വട്ടവിള ഷാജി, വത്സലന്‍, ചെങ്കല്‍ സുരേഷ് , എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. വി. വി. വിശാഖ് ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.