ശോ... മൂക്ക്പൊത്താതെ വയ്യ !
1493026
Monday, January 6, 2025 6:34 AM IST
വെള്ളറട: വെള്ളറട ജംഗ്ഷനില്‍ മാലിന്യം നിറഞ്ഞ ഓടയിലെ മലിനജലം നാട്ടുകാർക്കും യാത്രക്കാർക്കും ദുരിതമാകുന്നു. മലയോര ഹൈവേ കടന്നുപോകുന്ന വെള്ളറട ജംഗ്ഷനിലെ ഓടയാണ് പ്രശ്നം സൃഷ്ടിക്കുന്നത്. റോഡുപണി പൂർത്തിയാക്കാത്തതാണ് ദുരവസ്ഥയ്ക്കു കാരണമെന്ന് നാട്ടുകാർ പറയുന്നു. ദുർഗന്ധം പരക്കുന്നതോടെ മൂക്കുപൊത്തിയല്ലാതെ ഇതു വഴി കടന്നു പോകാനാകില്ല.
ഓട നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാൽ വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാൽനടക്കാർ റോഡിന്റെ വശത്ത് ഒതുങ്ങി നില്ക്കുവാന് കഴിയാത്ത സാഹചര്യമാണ്.
സമീപത്തെ വീടുകളില്‍ നിന്നും കടകമ്പോളങ്ങളില്‍ നിന്നുമുള്ള മാലിന്യവും ഓടയിലേക്ക് ഒഴുക്കി വിടുന്നതാണ് ഓടയുടെ അവസ്ഥ ഇത്രയും പരിതാപകരമായി മാറിയത്. ഓടയിലെ കുഴികളിൽ യാത്രക്കാര്‍ വീണ് പരിക്കേല്‍ക്കുന്നത് പതിവായതോടെ അടിയന്തരമായി വികസനം പൂര്‍ത്തിയാക്കി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.