മെഡിഎക്സ്പോയ്ക്ക് നാളെ തുടക്കമാകും
1493198
Tuesday, January 7, 2025 6:01 AM IST
വെഞ്ഞാറമൂട്: വെമ്പായം ന്യു ഓക്സ്ഫോർഡ് മോഡൽ സ്കൂളിൽ മെഡിഎക്സ്പോയ്ക്ക് നാളെ തുടക്കമാകും. രാവിലെ 9.30ന് അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ക്യാമ്പ് വെഞ്ഞാറമൂട് സിഐ അനൂപ് കൃഷ്ണ ഉദ്ഘാടനം ചെയ്യും.
എക്സ്പോയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ്, നേത്ര പരിശോധന ക്യാമ്പ്, കാർഷിക വിപണനമേള, അക്വേറിയം, ബോധവത്കരണ ക്ലാസുകൾ, വിദ്യാഭ്യാസ ആരോഗ്യ ശാസ്ത്ര പ്രദർശന മേളകൾ, കുട്ടികളുടെ കലാപരിപാടികൾ, പയാസമേള, ബിരിയാണിഫെസ്റ്റ്, ബുക്ക് ഫെയർ, എന്നിവയും നടക്കും.