പൂജപ്പുര ഉണ്ണിനഗറിലെ കുളം ശോച്യാവസ്ഥയിൽ
1493033
Monday, January 6, 2025 6:37 AM IST
പേരൂര്‍ക്കട: ശുചിമുറി മാലിന്യം നിറഞ്ഞ് നവീകരണം നിലച്ച ശോച്യാവസ്ഥയിലായിരിക്കുകയാണ് പൂജപ്പുര ഉണ്ണിനഗറില് സ്ഥിതിചെയ്യുന്ന കുളം.
അഞ്ച് വര്‍ഷത്തിനു മുമ്പ് നവീകരണം നടത്തിയ കുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്ന് നാട്ടുകാർ. കുളത്തിൽ ശുചിമുറി മാലിന്യമടക്കം നിക്ഷേപിക്കുന്നതായാണ് ആക്ഷേപം. കുളത്തിന് ചുറ്റുമുള്ള പ്രദേശം കാടുമൂടി കിടക്കുന്നതിനാൽ പ്രദേശത്ത് കൊതുകുശല്യവും വർധിച്ചു.
കുളം നവീകരിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും നഗരസഭ ചെവിക്കൊള്ളുന്നില്ലെന്നാണ് കൗണ്‍സിലര്‍ വി.വി രാജേഷ് പറയുന്നത്.