പെരുങ്കടവിള പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികള്‍ സമരത്തിലേക്ക്
1492625
Sunday, January 5, 2025 6:02 AM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ സമരത്തിലേയ്ക്ക്. പഞ്ചായത്ത് അധികാരികൾ തൊഴിലുറപ്പ് തൊഴിലാളികളോട് സ്വീകരിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് സമരം.
ഒരു വ്യക്തിയ്ക്ക് ഒരു വര്‍ഷം 100 തൊഴില്‍ അല്ലെങ്കില്‍ 100 ദിവസത്തെ വേതനം ഉറപ്പ് നല്‍കിയിരുന്നു. എന്നാൽ ഇപ്പോള്‍ 100 ദിവസ തൊഴിലുകള്‍ ചില ഇഷ്ടകാര്‍ക്ക് മാത്രം നൽകുന്നതായാണ് ആക്ഷേപം.
തൊഴിലുറപ്പ് പദ്ധതിയില്‍ പ്രതിദിനം 500 രൂപ ശമ്പളം ആക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിയില്‍ നിന്ന് വിരമിച്ചാല്‍ പെന്ഷന് അനുവദിക്കുക, ആരോഗ്യ സുരക്ഷയും സൗജന്യ ചികിത്സാ സഹായവും അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
പഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്ഥതയ്ക്കുമെതിരെ 15ന് രാവിലെ 10ന് സമരം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബിനില്‍ മണലുവിള പറഞ്ഞു. കെപിസിസി മുന്‍ പ്രസിഡന്റ് കെ.മുരളിധരന് ഉദ്ഘാടനം ചെയ്യും