തിരുവനന്തപുരം പ്രസ് ക്ലബിന് ദേശീയ പുരസ്കാരം
1493186
Tuesday, January 7, 2025 6:01 AM IST
തിരുവനന്തപുരം: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഏർപ്പെടുത്തിയ രാജ്യത്തെ ഏറ്റവും മികച്ച പ്രസ് ക്ലബിനുള്ള പുരസ്കാരത്തിന് തിരുവനന്തപുരം പ്രസ് ക്ലബ് അർഹരായി. മാധ്യമ മേഖലയിലെ ഇടപെടലുകൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്.
മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി നടത്തിയ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളാണ് തിരുവനന്തപുരം പ്രസ് ക്ലബിനെ ഒന്നാമതെത്തിച്ചതെന്ന് ജൂറി വിലയിരുത്തി. 10ന് കൊച്ചിയിൽ മന്ത്രിമാരും സാഹിത്യ- സാംസ്കാരിക-മാധ്യമ മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും പുരസ്കാരം ഏറ്റുവാങ്ങുമെന്ന് ഇന്ത്യ പ്രസ് ക്ലബ് ഒഫ് നോർത്ത് അമേരിക്ക ഭാരവാഹികൾ അറിയിച്ചു.