പൂവച്ചലിൽ വൈദ്യുതി തകരാർ പതിവെന്ന് ഉപഭോക്താക്കൾ
1492651
Sunday, January 5, 2025 6:13 AM IST
കാട്ടാക്കട: കാട്ടാക്കട താലൂക്കിലെ പൂവച്ചൽ പഞ്ചായത്തിൽ വൈദ്യുതി തകരാർ പതിവ് സംഭവമായി മാറുന്നതായി നാട്ടുകാർ. സംഭവത്തിൽ പരാതികളുമായി നാട്ടുകാർ ചെന്നിട്ടും പരിഹരിക്കാതെ അധിക്യതർ മടികാട്ടുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.
മാസങ്ങളായി പ്രദേശത്ത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നതായാണ് ആരോപണം. കെഎസ്ഇബി ഓഫിസുകളിൽ അന്വേഷിക്കുമ്പോൾ അറ്റകുറ്റപ്പണി എന്നാണ് മറുപടി ലഭിക്കുന്നത്. മുൻകാലങ്ങളിൽ വൈദ്യുതി തടസപ്പെടുന്നതിനെക്കുറിച്ച് ഫോണുകളിലേക്ക് മെസേജ് വഴി അറിയിപ്പ് നൽകുമായിരുന്നു. എന്നാൽ, ഇപ്പോൾ അത് ലഭിക്കാറില്ലെന്ന് വ്യാപാരികൾ ഉൾപ്പടെ പറയുന്നു.
രണ്ടു മാസത്തിനിടെ ദിനംപ്രതി ഏഴും എട്ടും തവണ പ്രദേശത്ത് വൈദ്യുത തടസപ്പെട്ടെന്ന് നാട്ടുകാർ പറയുന്നു.