ത​ല​സ്ഥാ​ന​ന​ഗ​രി​യെ​യാ​കെ ഉ​ത്സ​വ​ല​ഹ​രി​യി​ലാ​ക്കി 63-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നു തി​രി തെ​ളി​ഞ്ഞു. ആ​ദ്യ​ദി​നം 24 വേ​ദി​ക​ളി​ലാ​യി 58 ഇ​ന​ങ്ങ​ളാ​ണ് പൂ​ര്‍​ത്തി​യാ​കു​ന്ന​ത്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 23 ഇ​ന​ങ്ങ​ളും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 22 ഇ​ന​ങ്ങ​ളും ന​ട​ന്നു. സം​സ്‌​കൃ​തം ക​ലോ​ത്സ​വ​ത്തി​ല്‍ 7 ഇ​ന​ങ്ങ​ളും അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ല്‍ 6 ഇ​ന​ങ്ങ​ളും പൂ​ര്‍​ത്തി​യാ​കു​ന്നു.

14 ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ഷെ​ഡ്യൂ​ള്‍​ഡ് മ​ത്സ​ര ഇ​ന​ങ്ങ​ളെ കൂ​ടാ​തെ കോ​ട​തി വ​ഴി 42 ഇ​ന​ങ്ങ​ളും (ഹൈ​ക്കോ​ട​തി -23, മു​ന്‍​സി​ഫ് കോ​ട​തി - 5, ജി​ല്ലാ കോ​ട​തി -6, ലോ​കാ​യു​ക്ത -8) ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ടേ​ഴ്‌​സ് മു​ഖാ​ന്ത​രം 146, ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ വ​ഴി വ​ന്ന ഒ​രി​ന​വും അ​ട​ക്കം 189 ഇ​ന​ങ്ങ​ള്‍ അ​ധി​ക​മാ​യി മേ​ള​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

ഹൈ​സ്‌​കൂ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മോ​ഹി​നി​യാ​ട്ടം, കു​ച്ചു​പ്പു​ടി, ല​ളി​ത​ഗാ​നം, ഹൈ​സ്‌​കൂ​ള്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ക​ഥ​ക​ളി, ല​ളി​ത​ഗാ​നം എ​ന്നീ മ​ത്സ​ര​ങ്ങ​ളും ഹ​യ​ര്‍ സെ​ക്ക​ൻഡറി പെ​ണ്‍​കു​ട്ടി​ക​ളു​ടെ സം​ഘ​നൃ​ത്തം, ഭ​ര​ത​നാ​ട്യം മ​ല്‍​സ​ര​ങ്ങ​ളും ഇ​ന്നു ന​ട​ന്നു. ഹ​യ​ര്‍ സെ​ക്ക​ൻഡറി വി​ഭാ​ഗ​ത്തി​ലെ ഒ​പ്പ​ന, സം​ഘ​ഗാ​നം, ദേ​ശ​ഭ​ക്തി​ഗാ​നം, ക​ഥ​ക​ളി ഗ്രൂ​പ്പ്, പ​ഞ്ച​വാ​ദ്യം,

അ​റ​ബ​ന മു​ട്ട്, ഉ​റു​ദു ഗ​സ​ല്‍ ആ​ലാ​പ​നം മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ലെ മാ​ര്‍​ഗം​ക​ളി, സം​സ്‌​കൃ​ത നാ​ട​കം, അ​റ​ബ​ന​മു​ട്ട്, ചാ​ക്യാ​ര്‍ കൂ​ത്ത്, ന​ങ്ങ്യാ​ര്‍ കൂ​ത്ത്, നാ​ദ​സ്വ​രം, പ​ഞ്ച​വാ​ദ്യം മ​ല്‍​സ​ര​ങ്ങ​ള്‍ ന​ട​ന്നു. അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഖു​ര്‍ ആ​ന്‍ പാ​രാ​യ​ണം, മു​ശാ​റ, സം​ഭാ​ഷ​ണം എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു. സം​സ്‌​കൃ​ത ക​ലോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ല്‍ അ​ഷ്ട​പ​ദി,

പ​ദ്യം​ചൊ​ല്ല​ല്‍, സ​മ​സ്യാ​പൂ​ര​ണം, പ്ര​ശ്‌​നോ​ത്ത​രി ഇ​ന​ങ്ങ​ളി​ല്‍ മ​ല്‍​സ​ര​ങ്ങ​ള്‍ ന​ട​ന്നു. ഹ​യ​ര്‍ സെ​ക്ക​ണ്ട​റി വി​ഭാ​ഗ​ത്തി​ലെ കാ​ര്‍​ട്ടൂ​ണ്‍, കൊ​ളാ​ഷ്, മ​ല​യാ​ളം ക​ഥാ​ര​ച​ന തു​ട​ങ്ങി​യ മ​ല്‍​സ​ര​ങ്ങ​ളും ന​ട​ന്നു. വേ​ദി​ക​ളെ ബ​ന്ധി​പ്പി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി 70 ബ​സു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പ​ത്ത് ബ​സു​ക​ളും അ​റു​പ​ത് സ്‌​കൂ​ള്‍ ബ​സു​ക​ളു​മാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. ഏ​ഴ് ക്ല​സ്റ്റ​റു​ക​ളി​ലാ​യി 25 വേ​ദി​ക​ളി​ലേ​ക്കും ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഉ​ച്ച​യൂ​ണി​ന്‍റെ സ​മ​യ​ത്ത് എ​ല്ലാ ബ​സു​ക​ളും പു​ത്ത​രി​ക്ക​ണ്ട​ത്തേ​ക്കാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നും എ​ത്തി​യ ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 27 ഇ​ട​ങ്ങ​ളി​ല്‍ താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി. കി​ഴ​ക്കേ കോ​ട്ട​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണം വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ആ​ദ്യ​ദി​നം പു​ത്ത​രി​ക്ക​ണ്ട​ത്തെ ഭ​ക്ഷ​ണ പ​ന്ത​ലി​ല്‍ രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​യി ഇ​രു​പ​ത്തി നാ​ലാ​യി​ര​ത്തി​ല​ധി​കം പേ​ര്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു. പ്ര​ഭാ​ത ഭ​ക്ഷ​ണ​മാ​യി പു​ട്ടും ക​ട​ല​യും ഉ​ച്ച​യ്ക്ക് പാ​ല​ട പ്ര​ഥ​മ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും പു​ത്ത​രി​ക്ക​ണ്ട​ത്ത് ഒ​രു​ക്കി​യി​രു​ന്നു.

കു​ടി​വെ​ള്ള​മൊ​രു​ക്കി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ക​ലോ​ത്സ​വ ന​ഗ​രി​യി​ലെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കു​ടി​ക്കാ​ന്‍ ശു​ദ്ധ​ജ​ല​വും പ​ഴ​ങ്ങ​ളും ന​ല്‍​കി കേ​ര​ള പോ​ലീ​സ്. പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​ന്‍​ഡ് പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് അ​ഞ്ചു​ദി​വ​സം ല​ഘു​ഭ​ക്ഷ​ണ​വും പ​ഴ​ങ്ങ​ളും കു​ടി​വെ​ള്ള​വും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഉ​ദ്ഘാ​ട​ന ദി​ന​മാ​യ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ വാ​ഴ​പ്പ​ഴ​വും ഓ​റ​ഞ്ചും ജീ​ര​ക​വെ​ള്ള​വും ന​ല്‍​കി. വൈ​കു​ന്നേ​രം ചു​ക്കു​കാ​പ്പി​യും ഏ​ത്ത​പ്പ​ഴം പു​ഴു​ങ്ങി​യ​തും വി​ത​ര​ണം ചെ​യ്തു. ഇന്നു രാ​വി​ലെ മു​ത​ല്‍ കു​ടി​വെ​ള്ള​വും ഐ​സ്‌​ക്രീ​മും ത​ണ്ണി​മ​ത്ത​നും വൈ​കു​ന്നേ​രം ക​പ്പ പു​ഴു​ങ്ങി​യ​തും ചു​ക്കു​കാ​പ്പി​യും വി​ത​ര​ണം ചെ​യ്യും.

ക​ലോ​ത്സ​വ​ത്തി​ന്‍റെ അ​വ​സാ​ന​ദി​നം വ​രെ സ്റ്റാ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥിക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഡ്യൂ​ട്ടി​യി​ലു​ള്ള സേ​വ​ന​വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ല​ഘു​ഭ​ക്ഷ​ണം ന​ല്‍​കു​മെ​ന്നു സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

ക​ലോ​ത്സ​വ വേ​ദി​യി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം അ​വ​ര്‍ ഒ​ത്തു​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ വേ​ദി​യാ​യ ഗ​വ. വി​മ​ന്‍​സ് കോ​ളജി​ലെ പെ​രി​യാ​റി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കുശേ​ഷം മ​ന്ത്രി വീ​ണാ ജോ​ര്‍​ജും ക​ലാ​കാ​രി​ക​ളാ​യ പ​ഴ​യ സ​ഹ​പാ​ഠി​ക​ളും ഒ​ത്തു​കൂ​ടി. സി​നി​മാ-സീ​രി​യ​ല്‍ താ​ര​വും മെ​ഡി​ക്ക​ല്‍ കോള​ജ് ഒ​ഫ്ത്താ​ല്‍​മോ​ള​ജി ഡോ​ക്ട​റു​മാ​യ ആ​ര്യ, സി​നി​മാ- സീ​രി​യ​ല്‍ താ​രം അ​ഞ്ജി​ത, ഗാ​യി​ക സി​നി​ജ, അ​നു​ജ​ത്തി​യും ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​യു​മാ​യ വി​ദ്യ എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ആ​ര്യ​യും വി​ദ്യ​യും പ്രീ​ഡി​ഗ്രി​ക്കും സി​നി​ജ​യും അ​ഞ്ജി​ത​യും ഡി​ഗ്രി​യ്ക്കും വീ​ണാ ജോ​ര്‍​ജ് പി​ജി​ക്കു​മാ​ണ് അ​ന്ന് വി​മ​ന്‍​സ് കോള​ജി​ല്‍ പ​ഠി​ച്ചി​രു​ന്ന​ത്. വി​വി​ധ ക്ലാ​സു​ക​ളി​ലാ​യി​രു​ന്നെ​ങ്കി​ലും ക​ല ഇ​വ​രെ അ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​മ​ന്‍​സ് കോ​ള​ജി​ലെ പ​ഠ​നം ക​ഴി​ഞ്ഞ് വ​ള​രെ ക്കാ​ല​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് ഇ​വ​ര്‍ ഒ​രു​മി​ച്ച് ഒ​ത്തു​കൂ​ടു​ന്ന​ത്. മ​നോ​ഹ​ര​മാ​യ ഓ​ര്‍​മക​ളാ​ണ് ഉ​ള്ള​ത്.

യൂ​ണി​വേ​ഴ്‌​സി​റ്റി ക​ലോ​ത്സ​വ​ത്തി​ല്‍ സ്‌​കി​റ്റ്, ഡാ​ന്‍​സ്, മൈം ​തു​ട​ങ്ങി​യ​വ​യി​ല്‍ പ​ങ്കെ​ടു​ത്ത വ​ലി​യ ഓ​ര്‍​മക​ള്‍ പു​തു​ക്ക​ല്‍ കൂ​ടി​യാ​ണ് ഈ ​ക​ലോ​ത്സ​വ വേ​ദി. ഇ​വി​ട​ത്തെ ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ചെ​യ്ത​പ്പോ​ള്‍ അ​വ​ത​രി​പ്പി​ച്ച സെ​മി ക്ലാ​സി​ക്ക​ല്‍ നൃ​ത്തം ഇ​പ്പോ​ഴും ഓ​ര്‍​ക്കു​ന്നു. ഇ​വി​ടെ ചി​ല​ങ്ക​യു​ടെ ശ​ബ്ദം കേ​ള്‍​ക്കു​മ്പോ​ഴും ക​ര്‍​ട്ട​ന്‍ ഉ​യ​രു​മ്പോ​ഴും ചെ​സ്റ്റ് ന​മ്പ​ര്‍ വി​ളി​ക്കു​മ്പോ​ഴും പ​ഴ​യ​കാ​ലം ഓ​ര്‍​ത്തു പോ​കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സാം​സ്കാ​രി​ക​ത്ത​നി​മ​യു​ടെ ചു​വ​ടു​ക​ളു​മാ​യി സ്വാ​ഗ​ത നൃ​ത്താ​വി​ഷ്കാ​രം

നാ​ടി​ന്‍റെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ങ്ങ​ളു​ടെ ചേ​രു​വ​യും ചു​വ​ടു​ക​ളു​മൊ​രു​ക്കി സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​നൃ​ത്തം. ചെ​റു​തു​രു​ത്തി ക​ലാ​മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളും പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ളും ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​ന വേ​ദി​യാ​യ എം.​ടി നി​ള​യി​ൽ (സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യം) സ്വാ​ഗ​ത നൃ​ത്തം അ​വ​ത​രി​പ്പി​ച്ച​ത്.

ക​ഥ​ക​ളി​യും ക​ള​രി​പ​യ​റ്റും മോ​ഹി​നി​യാ​ട്ട​വും , ദ​ഫ്മു​ട്ടും തി​രു​വാ​തി​ര​യും ഭ​ര​ത​നാ​ട്യ​വും, മാ​ർ​ഗം​ക​ളി​യും നാ​ട​ൻ നൃ​ത്ത രൂ​പ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി കൊ​ണ്ടു​ള്ള സ​ർ​ഗ പ്ര​ക​ട​ന​മാ​യി​രു​ന്നു സ്വാ​ഗ​ത നൃ​ത്തം. "യു​വ മ​ല​യാ​ളം ഇ​വി​ടെ​യി​താക​ല​യു​ടെ സ്നേ​ഹാ​ക്ഷ​രി​യെ​ഴു​താ​ൻ സ​മ​ത​യൊ​ട​ണ​യും സാ​ഫ​ല്യം' എ​ന്നു തു​ട​ങ്ങു​ന്ന വ​രി​ക​ളോ​ടെ കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര വൈ​വി​ധ്യ​ങ്ങ​ളെ​ക്കു​റി​ച്ച് വ​ർ​ണി​ക്കു​ന്ന സ്വാ​ഗ​ത നൃ​ത്ത​ത്തി​ന്‍റെ ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യ​ത് ശ്രീ​നി​വാ​സ​ൻ തൂ​ണേ​രി​യാ​ണ് .

കാ​വാ​ലം ശ്രീ​കു​മാ​റാ​ണ് സം​ഗീ​തം ന​ൽ​കി​യ​ത്. ക​ല്ല​റ ഗോ​പ​ൻ, കാ​വാ​ലം ശ്രീ​കു​മാ​ർ, സ​രി​ത റാം, ​ഗാ​യ​ത്രി ജ്യോ​തി​ഷ്‌, അ​ന​ഘ എ​സ്‌ നാ​യ​ർ, ഹൃ​ദ്യ ദേ​വി യു ​എ​സ്‌, കാ​വ്യ മാ​ന​സി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ല​പി​ച്ച​ത്. നൃ​ത്തം അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്ക് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​പ​ഹാ​ര​വും ന​ൽ​കി.