മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആർഎസ്പി പ്രതിഷേധം
1493199
Tuesday, January 7, 2025 6:01 AM IST
തിരുവനന്തപുരം: ആർഎസ്പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.
ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വീണ്ടും അധികാരത്തിൽ വരാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹം മാത്രമാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . അമ്പലങ്ങളിലെ ഷർട്ട് വിവാദം ഉയർത്തിപ്പിടിച്ച് വിലക്കയറ്റം ,ദാരിദ്ര്യം, പട്ടിണി തുടങ്ങിയ കേരളത്തിലെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പുതിയ തന്ത്രം.
സംസ്ഥാന സർക്കാർ ജനദ്രോഹ ഭരണത്തിനെതിരെ വിധിയെഴുതാൻ കേരളജനത തയാറായി കഴിഞ്ഞു എന്നും ഷിബു ബേബി ജോൺ പറഞ്ഞു. ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.
കെ. ജയകുമാർ , പി.ജി. പ്രസന്നകുമാർ ,വി .ശ്രീകുമാരൻ നായർ , കെ.എസ്. സനൽകുമാർ, കെ .ചന്ദ്രബാബു, കോരാണി ഷിബു , വിനോബാ താഹ , പി. ശ്യംകുമാർ, എസ്. കൃഷ്ണകുമാർ, കെ. ബിന്നി , നന്ദിയോട് ബാബു , കരിക്കകം സുരേഷ്, യു.എസ്. ബോബി, മുഹമ്മദ് അമീൻ, തിരുവല്ലം മോഹനൻ , കെ. ആർ .തമ്പി, സൂസി രാജേഷ് എന്നിവർ പ്രസംഗിച്ചു.