സ്കൂൾ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചയാൾ റിമാൻഡിൽ
1492650
Sunday, January 5, 2025 6:13 AM IST
വെഞ്ഞാറമൂട്: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. വെമ്പായം കറ്റയില്‍ തടത്തരികത്ത് വീട്ടില്‍ അരുണാണ്(30)അറസ്റ്റിലായത്.
പ്രതിയുടെ ഓട്ടോയിൽ യാത്രചെയ്യുന്നതിനിടയിലായിരുന്നു സംഭവമെന്ന് പരാതിയിൽ പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധയില്‍പെട്ട ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് കാര്യം പുറത്തറിഞ്ഞത്. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വട്ടപ്പാറ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ശ്രീജിതിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.