കാര്‍ തകര്‍ക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്ത സംഭവം; പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു
1493032
Monday, January 6, 2025 6:37 AM IST
തിരുവല്ലം: വീടിനു സമീപം റോഡിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അടിച്ചു തകര്‍ക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്തെന്ന പരാതിയില്‍ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികളെയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
ശനിയാഴ്ച രാത്രി ഒരുമണിയോടുകൂടി വണ്ടിത്തടം സ്വദേശിയായ ഷാമിലയുടെ കാര്‍ അടിച്ചു തകര്‍ക്കുയും ഇവരുടെ മകന് ഷാനിന്റെ ബൈക്ക് കത്തിക്കുകയും ചെയ്തതായി ഷാമിലയാണ് തിരുവല്ലം പോലീസില്‍ പരാതി നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട് നരുവാമൂട് സ്വദേശി മിനി (36) , ഇവരുടെ മകന് സുധീഷ് (18) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മിനിയുടെ ഭര്‍ത്താവ് അനൂപ് ആന്റണിയും ഷാനും തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് സംഭവത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
അനൂപ് ആന്റണി ഒളിവിലാണ്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ കഴിഞ്ഞദിവസം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു.