വരുംവര്‍ഷങ്ങളില്‍ ഫോറസ്റ്റ് അവാര്‍ഡുകള്‍ പോലീസിതര സേനയ്ക്കൊപ്പം: മുഖ്യമന്ത്രി
1492619
Sunday, January 5, 2025 6:02 AM IST
പേരൂര്‍ക്കട: വരും വര്‍ഷങ്ങളില്‍ സ്വാതന്ത്ര്യ ദിനത്തില്‍തന്നെ പോലീസ് എക്സൈസ് ഫയര്‍ഫോഴ്സ് സേനകള്‍ക്കൊപ്പം ഫോറസ്റ്റ് മെഡലുകളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് .
വഴുതക്കാട്ടെ വനം ആസ്ഥാനത്തു നടന്ന 2023-2024 വര്‍ഷത്തെ ഫോറസ്റ്റ് മെഡല്‍ വിതരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് 160 കോടിയോളം മനുഷ്യര്‍ കാടിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വനസംരക്ഷണം അതീവ പ്രാധാന്യം അര്‍ഹിക്കുന്നു.
18 ശതമാനം വരുന്ന സംരക്ഷിത വനങ്ങള്‍ക്ക് ഉപരിയായി എല്ലാ വനങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വനംമന്ത്രി എ.കെ ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. വനം വകുപ്പ് മേധാവി ഗംഗാസിംഗ്,
അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര് ജ്യോതിലാല്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി. കൃഷ്ണന്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ രാജേഷ് രവീന്ദ്രന്, ഡോ. ചന്ദ്രശേഖര്‍, ഡോ. ജെ ജസ്റ്റിന് മോഹന്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.