വിതുര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് അടിയന്തരമായി പ്രവർത്തനം ആരംഭിക്കണം : സിപിഐ
1492616
Sunday, January 5, 2025 6:02 AM IST
വിതുര : വിതുര താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം അടിയന്തരമായി തുടങ്ങണമെന്ന് സിപിഐ കൊപ്പം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ജി. ആനന്ദ് ,
ലോക്കൽ സെക്രട്ടറി സന്തോഷ് വിതുര, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആർ. കെ. ഷിബു, കെ. മനോഹരൻകാണി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കല്ലാർ വിക്രമൻ , ബിനോയ്യ് തള്ളച്ചിറ തുടങ്ങിയവർ അഭിവാദ്യങ്ങൾ പ്രസംഗിച്ചു.