ഉ​ത്സ​വ​ബ​ത്ത കി​ട്ടി​യി​ല്ല ലൈ​ഫ് ഗാ​ർ​ഡുമാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ൽ
Monday, September 23, 2024 5:31 AM IST
നേ​മം: ക​ട​ലോ​ര​ങ്ങ​ളി​ൽ ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലു​ള്ള ലൈ​ഫ് ഗാ​ർ​ഡു​മാ​രു​ടെ തു​ച്ഛ​മാ​യ ഉ​ത്സ​വ​ബ​ത്ത ഓ​ണം ക​ഴി​ഞ്ഞ് പ​ല പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ല​ഭി​ച്ചി​ല്ലെ​ന്നും ഇ​തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്നും കേ​ര​ള ലൈ​ഫ് ഗാ​ർ​ഡ് എം​പ്ലോ​യി​സ് യൂ​ണി​യ​ൻ ( ഐ ​എ​ൻ ടി ​യു സി ) ​സം​സ്ഥാ​ന നേ​തൃ​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ന്യ​മാ​യ ശ​മ്പ​ള​മൊ ആ​നു​കൂ​ല്യ​ങ്ങ​ളൊ പെ​ൻ​ഷ​നൊ ഇ​ല്ലാ​ത്ത ലൈ​ഫ് ഗാ​ർ​ഡ് മാ​ർ​ക്ക് ബോ​ണ​സും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

ഓ​ണ​ക്കാ​ല​ത്ത് ബോ​ണ​സ് ന​ൽ​കാ​ത്ത ലൈ​ഫ് ഗാ​ർ​ഡ് മാ​ർ​ക്ക് ഉ​ത്സ​വ​ബ​ത്ത​യാ​യി അ​നു​വ​ദി​ക്കു​ന്ന​ത് വെ​റും 1210 രൂ​പ​യാ​ണെ​ന്നും, മു​ൻ​കൊ​ല്ല​ങ്ങ​ളി​ൽ കൊ​ടു​ത്ത ഉ​ത്സ​വ​ബ​ത്ത 1210 രൂ​പ പോ​ലും ഓ​ണം ക​ഴി​ഞ്ഞി​ട്ടും വി​ത​ര​ണം ചെ​യ്യാ​ത്ത ടൂ​റി​സം വ​കു​പ്പി​ന്‍റെ ന​ട​പ​ടി പ്ര​തി​ഷേ​ധ​മെ​ന്നും കേ​ര​ളാ​ലൈ​ഫ് ഗാ​ർ​ഡ് എം​പ്ലോ​സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന​നേ​തൃ​യോ​ഗം അ​ഭാ​പ്രാ​യ​പ്പെ​ട്ടു. ഐ​എ​ൻ​ടി​യു​സി അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി വി.​ആ​ർ. പ്ര​താ​പ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.


യൂ​ണി​യ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന്ദ​രേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. അ​ബ്ദു​ൽ​സ​ലാം, യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി​ൻ ഗോ​മ​സ്, സെ​ക്ര​ട്ട​റി എ​സ് .ബാ​ബു​ജി, വി. ​വി​ജ​യ​ൻ, കെ. ​ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.