സ​ർ​വീ​സ് ഷൂ​ട്ടിം​ഗ്: കേ​ര​ള ല​ക്ഷ​ദ്വീ​പ് എ​ൻ​സി​സി ഡ​യ​റ​ക്ട​റേ​റ്റി​ന് ഒ​ന്നാം സ്ഥാ​നം
Saturday, September 21, 2024 6:46 AM IST
തി​രു​വ​ന​ന്ത​പു​രം: ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന ആ​ൾ ഇ​ന്ത്യ ത​ല്‍ സേ​ന ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ ഡ​യ​റ​ക്ട​റേ​റ്റ് സ​ർ​വീ​സ് ഷൂ​ട്ടിം​ഗ് മ​ത്സ​ര​ത്തി​ല്‍ കേ​ര​ള ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​ലെ 34 കേ​ഡ​റ്റു​ക​ൾ ഉ​ൾ​പ്പെ​ട്ട കേ​ര​ള ടീം ​മി​ക​ച്ച ഡ​യ​റ​ക്ട​റേ​റ്റി​നു​ള്ള പു​ര​സ്ക്കാ​രം നേ​ടി.

ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന വി​വി​ധ വി​ഭാ​ഗ​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ 91 കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്തു. ഷൂ​ട്ടിം​ഗ്, മാ​പ്പ് റീ​ഡിം​ഗ്, ജ​ഡ്ജിം​ഗ് ഡി​സ്റ്റ​ൻ​സ്, ഫി​ല്‍​ഡ് സി​ഗ്ന​ല്‍, ഒ​ബ്സ്റ്റി​ക്കി​ൾ ട്രെ​യി​നിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​വ​ന്‍റു​ക​ളി​ലാ​ണ് കേ​ഡ​റ്റു​ക​ൾ മ​ത്സ​രി​ച്ച​ത്. മാ​പ്പ് റീ​ഡിം​ഗ്, ഹെ​ല്‍​ത്ത് ആ​ന്‍​ഡ് ഹൈ​ജി​ൻ, സ​ർ​വീ​സ​സ് ഷൂ​ട്ടിം​ഗ് എ​ന്നി​വ​യി​ല്‍ പ​ങ്കെ​ടു​ത്ത 25 കേ​ഡ​റ്റു​ക​ളി​ല്‍ 16 വ്യ​ക്തി​ഗ​ത റ​ണ്ണേ​ഴ്സ് സ​മ്മാ​ന​ങ്ങ​ളും നേ​ടി.


17 ഡ​യ​റ​ക്ട​റേ​റ്റു​ക​ളി​ല്‍ നി​ന്നാ​യി 1500 കേ​ഡ​റ്റു​ക​ൾ പ​ങ്കെ​ടു​ത്ത ക്യാ​മ്പി​ല്‍ സ​ർ​വ്വീ​സ് ഷൂ​ട്ടിം​ഗി​ല്‍ കേ​ര​ള ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​ന് ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചു. കേ​ഡ​റ്റു​ക​ളെ മേ​ജ​ർ ജ​ന​റ​ല്‍ ജെ.​എ​സ് മ​ങ്ക​ത്ത്, എ.​ഡി.​ജി എ​ൻ.​സി.​സി അ​നു​മോ​ദി​ച്ചു.