വെള്ളറട: പെട്ടിഓട്ടോയിൽ കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. പെട്ടിഓട്ടോ ഡ്രൈവർ ബാദുഷ, ചെട്ടിക്കുന്ന് സ്വദേശിനി സേതുക്കുട്ടിയമ്മ (69) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ ഒറ്റശേഖരമംഗലം ജംഗ്ഷനിലാണ് അപകടമുണ്ടായത്.
ആര്യങ്കോട് ഭാഗത്തുനിന്ന് മണ്ഡപത്തിന്കടവിലേക്കു പോവുകയായിരുന്ന കാട്ടാക്കട ഡിപ്പോയിലെ ബസിടിച്ചാണ് അപകടം. അപകടത്തിൽപെട്ട് ഇരുവരും ബസിന്റെ ചക്രങ്ങൾക്കു സമീപം വരെ എത്തിയതായി പോലീസ് പറഞ്ഞു. പരിക്കേറ്റ ഇരുവരേയും ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു.