മ​ണ​ല​യം ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പാ​ലം ത​ക​ർ​ന്നു
Monday, September 23, 2024 5:31 AM IST
പാ​ലോ​ട്: കു​റു​പു​ഴ പ​ച്ച​മ​ല റോ​ഡി​ൽ വെ​മ്പ് മ​ണ​ല​യം ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള പാ​ലം ത​ക​ർ​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ജി​ലാ​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന രാ​ജു, പ​ഞ്ചാ​യ​ത്ത് എ​ഇ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ക​മ്മ​റ്റി രൂ​പീ​ക​രി​ച്ചു.

വെ​മ്പ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​പ്ര​സാ​ദ്, കു​റു​പു​ഴ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ, പ​ച്ച​മ​ല റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ,


പൊ​രി​യ​ക്കാ​ട് മ​ണി​ക​ണ്ഠ​ൻ, ഇ​ടി​മൂ​ട് രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 19 അം​ഗ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. എം​പി, എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​ൻ ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു.