വെള്ളറട: ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ സ്വന്തം വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മൈലച്ചല് സൂര്യഭവനില്‍ സുരേഷിന്റെ യും ബിന്ദുവിന്റെയും മകള്‍ സൂര്യയാണ് (25) കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളറട സ്വദേശിയായ വിഷ്ണുവുമായി രണ്ട് വര്‍ഷത്തിന് മുന്‍പാണ് സൂര്യയുടെ വിവാഹം നടന്നത്.
ആറുമാസമായി ഇരുവരും പിണക്കത്തിലായിരുന്നു. കുടുംബ കോടതിയി ല്‍ കേസ് നടന്നു വരികയാണ്. ആര്യങ്കോട് പോലീസ് കേസെടുത്തു.