നി​ർത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്നും പു​ക ഉ​യ​ർ​ന്നു
Monday, September 23, 2024 5:17 AM IST
കാ​ട്ടാ​ക്ക​ട : നി​റു​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്നും പു​ക ഉ​യ​ർ​ന്ന​ത് ഭീ​തി പ​ട​ർ​ത്തി. കാ​റു​ട​മ​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ അ​നി​ഷ്ട സം​ഭ​വം ഒ​ഴി​വാ​ക്കി.

കാ​ട്ടാ​ക്ക​ട ച​ന്ത​ക്ക് സ​മീ​പം സി​എ​സ്‌​ഐ പ​ള്ളി​ക്ക് എ​തി​ർ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്വി​ഫ്ട് കാ​റി​ലാ​ണ് രാ​ത്രി എ​ട്ടി​ന് ബോ​ണ​റ്റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും പു​ക ഉ​യ​ർ​ന്ന​ത്.​തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ന് സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ർ കാ​ട്ടാ​ക്ക​ട അ​ഗ്‌​നി ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യും ഇ​തോ​ടൊ​പ്പം കാ​ർ ഉ​ട​മ മു​ജീ​ബ് ബോ​ണെ​ട്ട് തു​റ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു.


ബാ​റ്റ​റി​യു​ടെ ഭാ​ഗ​ത്ത് നി​ന്നാ​ണ് പു​ക ഉ​യ​ർ​ന്ന​ത് എ​ന്ന് ക​ണ്ടെ​ത്തി. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി വാ​ഹ​ന​ത്തി​ന്‍റെ ബാ​റ്റ​റി​യി​ൽ നി​ന്നും​ള്ള ക​ണ​ക്ഷ​ൻ വി​ശ്ചേ​ദി​ച്ചു.