ധോ​ത്തി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു
Monday, September 23, 2024 5:31 AM IST
നെ​ടു​മ​ങ്ങാ​ട് : വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വെ​ള്ള​നാ​ട് ജി.​കാ​ർ​ത്തി​കേ​യ​ൻ സ്മാ​ര​ക ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ ധോ​ത്തി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ചു. വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗം നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്ര​വ​ർ​ത്ത​ക​ർ 'വ​യ​നാ​ടൊ​രു​ക്കം' എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ധ​ന​ശേ​ഖ​ര​ണ​ത്തി​നാ​യാ​ണ് ച​ല​ഞ്ച് ന​ട​ത്തി​യ​ത്.

പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എ​ൻ.​അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ എ​സ്.​രാ​ജി​ത, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ കെ.​എ​സ്.​രാ​ജ​ശ്രീ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ബാ​ല​കൃ​ഷ്ണ​ൻ, പിടിഎ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്,


എ​സ്എം​സി വൈ​സ് ചെ​യ​ർ​മാ​ൻ ബി​നു, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജ്യോ​തി​ല​ക്ഷ്മി, ജ​യ​ശ​ങ്ക​ർ, മ​റ്റു അ​ധ്യാ​പ​ക​ർ, എ​ൻഎ​സ​എ​സ് വോ​ള​ൻ​റി​യ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ്കൂ​ളി​ന് മു​ന്നി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്റ്റാ​ളി​ൽ കു​ത്താ​മ്പു​ള്ളി മു​ണ്ട് വി​റ്റാ​ണ് ധോ​ത്തി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്.