വെ​ള്ള​നാ​ട് ശ​ശി​യു​ടെ അ​തി​ക്ര​മം വെ​ള്ള​നാ​ടി​ന് അ​പ​മാ​നം: എ​സ്‌​യു​സി​ഐ ക​മ്മ്യൂ​ണി​സ്റ്റ്
Monday, September 23, 2024 5:31 AM IST
നെ​ടു​മ​ങ്ങാ​ട് : ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വും സി​പി​എ​മ്മം നേ​താ​വു​മാ​യ വെ​ള്ള​നാ​ട് ശ​ശി ചെ​റി​യ ഹോ​ട്ട​ൽ ന​ട​ത്തി ജീ​വി​ക്കു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ക​യും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് സ്ത്രീ​ക​ളെ​യും എ​ട്ടു​വ​യ​സു​കാ​ര​നെ​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത് വെ​ള്ള​നാ​ടി​ന് അ​പ​മാ​ന​മെ​ന്ന് എ​സ്‌​യു​സി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​ന​ധി​കൃ​ത​മാ​യി ഹോ​ട്ട​ലി​ന്‍റെ ബോ​ർ​ഡ് റോ​ഡ​രി​കി​ൽ വെ​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു വെ​ള്ള​നാ​ട് ശ​ശി ഇ​ങ്ങ​നെ​യൊ​രു അ​തി​ക്ര​മ​ത്തി​ന് മു​തി​ർ​ന്ന​ത്.


ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ൽ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​ർ വെ​ച്ച് പു​ല​ർ​ത്തേ​ണ്ട മ​ര്യാ​ദ​ക​ളോ രീ​തി​ക​ളോ പാ​ലി​ക്കാ​തെ പ​ട്ടാ​പ്പ​ക​ൽ സ്ത്രീ​ക​ളോ​ടും കു​ഞ്ഞി​നോ​ടും കാ​ണി​ച്ച അ​തി​ക്ര​മ​ത്തി​നും അ​ഹ​ങ്കാ​ര​ത്തി​നും മാ​പ്പ് ന​ൽ​കാ​നാ​വി​ല്ല.

ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു ശ​ശി​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും എ​സ്‌​യു​സി​ഐ ക​മ്മ്യൂ​ണി​സ്റ്റ് നെ​ടു​മ​ങ്ങാ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​മി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.