• Logo

Allied Publications

Americas
"പി.​സി. മാ​ത്യു ഫോ​ർ ഗാ​ർ​ല​ൻ​ഡ് മേ​യ​ർ' തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം: കി​ക്ക്‌ ഓ​ഫ് നി​ർ​വ​ഹി​ച്ചു
Share
ഡാ​ള​സ്: 2025ൽ ​ന​ട​ക്കു​ന്ന മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് ഗാ​ർ​ല​ൻ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന പി. ​സി. മാ​ത്യു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ല​ളി​ത​മാ​യ ഉ​ദ്ഘാ​ട​നം പ്രാ​ർ​ഥ​ന​യോ​ടെ സീ​നി​യ​ർ പാ​സ്റ്റ​റും അ​ഗ​പ്പേ ഹോം ​ഹെ​ൽ​ത്ത് പ്ര​സി​ഡ​ന്‍റും കൂ​ടി​യാ​യ പാ​സ്റ്റ​ർ ഷാ​ജി ജി.​കെ. ഡാ​നി​യേ​ൽ നി​ർ​വ​ഹി​ച്ചു.

പി.​സി. മാ​ത്യു അ​ഗ​പ്പേ ച​ർ​ച്ചി​ന്‍റെ സ​ന്ത​തസ​ഹ​ചാ​രി​യാ​ണെ​ന്നും എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി അ​ദ്ദേ​ഹ​ത്തെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും ത​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ പാ​സ്റ്റ​ർ പ​റ​ഞ്ഞു. മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്പാ​നി​ഷ് ച​ർ​ച്ച് പാ​സ്റ്റ​ർ ഹോ​സെ, സീ​നി​യ​ർ പാ​സ്റ്റ​ർ കോ​ശി, യൂ​ത്ത് പാ​സ്റ്റ​ർ ജെ​ഫ്‌​റി എ​ന്നി​വ​രും പെ​ങ്ക​ടു​ത്ത യോ​ഗ​ത്തി​ൽ പി. ​സി. മാ​ത്യു താ​ൻ ഗാ​ർ​ല​ൻ​ഡി​നു​വേ​ണ്ടി വി​ഭാ​വ​ന ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ചു​രു​ക്ക​ത്തി​ൽ പ​റ​ഞ്ഞു.

പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ, സാ​മ്പ​ത്തി​ക വ​ള​ർ​ച്ച, ജി​യോ​ഗ്ര​ഫി​ക്ക​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ പു​ന​രു​ദ്ധീ​ക​ര​ണം എ​ന്നി​വ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ക, നോ​ൺ പ്രോ​ഫി​റ്റ് ഓ​ർ​ഗ​നൈ​സ​ഷ​നു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ പെ​ടു​ത്തു​വാ​ൻ ക​ഴി​യു​ന്ന സം​ഘ​ട​ന​ക​ൾ​ക്കും റി​ലീ​ജി​യ​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ക മു​ത​ലാ​യ​വ ത​ന്‍റെ ല​ക്ഷ്യ​ങ്ങ​ളാണ് എന്ന് പി. ​സി. മാ​ത്യു പ​റ​ഞ്ഞു.



ഗാ​ർലൻഡി​​ലെ മാ​ത്ര​മ​ല്ല ഡാ​ള​സി​ലെ​യും അ​മേ​രി​ക്ക​യി​ലെ ത​ന്നെ മ​ല​യാ​ളി​ക​ൾ​ക്കു അ​ഭി​മാ​ന​മാ​യി ആ​ദ്യ​മാ​യി 2021ൽ ​താ​ൻ സി​റ്റി കൗ​ൺ​സി​ലി​ൽ മ​ത്സ​രി​ക്കു​വാ​ൻ കാ​ട്ടി​യ പ്ര​ചോ​ദ​ന​ത്തി​ന്‍റെ പി​ന്നി​ൽ മ​ല​യാ​ളി​ക​ൾ ത​ന്നെയായി​രു​ന്നു എ​ന്ന് പി.സി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷം ഗാ​ർലൻഡി​ൽ നി​ര​ന്ത​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തി​നാ​ൽ താ​ൻ വ​ളെ​രെ ആ​ത്മ വി​ശ്വ​സ​ത്തോ​ടെയാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്നും അ​ദ്ദ​ഹം പ​റ​ഞ്ഞു.

ഡാ​ള​സ്, ന്യൂ ​ടെ​സ്റ്റ്മെന്‍റ്​ ച​ർ​ച്ചി​ൽ 2005 മു​ത​ൽ അം​ഗ​മാ​യി​ട്ടു​ള്ള തനിക്ക് പാ​സ്റ്റ​ർ കാ​ർ​ലാ​ൻ​ഡ് റൈ​റ്റി​ന്‍റെ​ പ്രാ​ർ​ഥ​ന​യും അ​നു​ഗ്ര​വുമുണ്ടെ​ന്നു പി. ​സി. മാ​ത്യു പ​റ​ഞ്ഞു. ഒ​പ്പം എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യും പ്രാ​ർ​ഥ​ന​യും അ​ഭ്യ​ർഥി​ക്കു​ന്ന​താ​യും അദ്ദേഹം കൂട്ടിച്ചേർത്തു.

മോ​ദി യു​എ​സി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു; ക​ന​ത്ത സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ.
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.
"പി.​സി. മാ​ത്യു ഫോ​ർ ഗാ​ർ​ല​ൻ​ഡ് മേ​യ​ർ' തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം: കി​ക്ക്‌ ഓ​ഫ് നി​ർ​വ​ഹി​ച്ചു.
ഡാ​ള​സ്: 2025ൽ ​ന​ട​ക്കു​ന്ന മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് ഗാ​ർ​ല​ൻ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന പി. ​സി.
ഫൊ​ക്കാ​ന​യ്ക്ക് പു​തി​യ ന്യൂ​സ് ടീം.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2024 2026ലെ ​ന്യൂ​സ് ടീം ​അം​ഗ​ങ്ങ​ളാ​യി അ​നി​ല്‍ കു​മാ​ര്‍ ആ​റ​ന്മു​ള, പി. ​ഡി.
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​ജ​ഴ്‌​സി.
ന്യൂ​ജ​ഴ്‌​സി: കേ​ര​ള സ​മാ​ജം ഓ​ഫ് ന്യൂ​ജ​ഴ്‌​സി(​കെ​എ​സ്എ​ൻ​ജെ) പാ​റ്റേ​ഴ്സ​ണി​ലെ സെ​ന്‍റ് ജോ​ർ​ജ് കാ​തോ​ലി​ക്കേ​റ്റ് പ​ള്ളി​യി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​
യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു