• Logo

Allied Publications

Americas
ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഫോ​മാ ഭാ​ര​വാ​ഹി​ക​ള്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Share
ഡാ​ള​സ്: ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ല്‍, സ​തേ​ണ്‍ റീ​ജിയൺ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ലോ​സ​ണ്‍, ഫോ​മാ നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യം​ഗം രാ​ജ​ന്‍ യോ​ഹ​ന്നാ​ന്‍ എ​ന്നി​വ​ര്‍​ക്ക് ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ സ്വീ​ക​ര​ണം ന​ല്‍​കി.

ഇ​ര്‍​വിം​ഗ് പ​സ​ന്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ല്‍ കൊ​പ്പേ​ല്‍ സി​റ്റി പ്രോ​ടേം മേ​യ​ര്‍ ബി​ജു മാ​ത്യു ബേ​ബി മ​ണ​ക്കു​ന്നേ​ലി​നെ​യും ബേ​ബി മ​ണ​ക്കു​ന്നേ​ല്‍ ബി​ജു ലോ​സ​നേ​യും ബി​നോ​യി സെ​ബാ​സ്റ്റ്യ​ന്‍ രാ​ജ​ന്‍ യോ​ഹ​ന്നാ​നെ​യും പൊ​ന്നാ​ട അ​ണി​യി​ച്ചാ​ദ​രി​ച്ചു.



മി​സ് ഫോ​മാ റ​ണ്ണ​റ​പ്പ് അ​ന​ബ​ല്‍ തോ​മ​സ് അ​തി​ഥി​ക​ള്‍​ക്കു ബൊ​ക്ക സ​മ്മാ​നി​ച്ചു. ച​രി​ത്ര​പ​ര​മാ​യ ദൗ​ത്യ​മെ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന പ്രാ​യ​മാ​യ മ​ല​യാ​ളി​ക​ള്‍​ക്കാ​യി റി​ട്ട​യേ​ര്‍​ഡ് ഹോ​മു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് മ​ണ​ക്കു​ന്നേ​ല്‍ പ​റ​ഞ്ഞു.



ഇ​തോ​ടൊ​പ്പം ഫോ​മ തു​ട​ര്‍​ന്നു വ​രു​ന്ന കേ​ര​ള​ത്തി​ലെ ഭ​വ​ന​ദാ​ന​പ​ദ്ധ​തി, വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​പ​ദ്ധ​തി, മെ​ഡി​ക്ക​ല്‍ സ​ഹാ​യ പ​ദ്ധ​തി തു​ട​ങ്ങി​യ​വ​യും തു​ട​രും. ഫോ​മ​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ മ​ല​യാ​ളി​ക​ളു​ടേ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ള്‍ അ​ദേ​ഹം അ​ഭ്യ​ര്‍ഥി​ച്ചു.

സ​തേ​ണ്‍ റീ​ജി​യണിന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന എ​ല്ലാ ന​ഗ​ര​ങ്ങ​ളേ​യും കേ​ന്ദ്രീ​ക​രി​ച്ചു പു​തി​യ സാം​സ്‌​ക​രി​ക സം​ഘ​ട​ന​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ബി​ജു ലോ​സ​ണ്‍ പ​റ​ഞ്ഞു.

പ​ര​സ്പ​ര​മു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​വാ​ന്‍ വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളെ ഉ​ള്‍​ക്കൊ​ള്ളി​ച്ചു സാം​സ്‌​കാരി​ക സ​മി​തി​ക​ള്‍, ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍, ഇ​ന്‍റര്‍ സി​റ്റി വോ​ളി​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ന​ട​പ്പി​ലാ​ക്കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.



ഫോ​മ നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യം​ഗം രാ​ജ​ന്‍ യോ​ഹ​ന്നാ​ന്‍, കൊ​പ്പേ​ല്‍ സി​റ്റി പ്രോ​ടേം മേ​യ​ര്‍ ബി​ജു മാ​ത്യു, ഫോ​മ വി​മ​ന്‍​ഫോ​റം മു​ന്‍ സെ​ക്ര​ട്ട​റി രേ​ഷ്മ ജ​യ​ന്‍, കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഡാള​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ല്‍, ഫോ​മ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ല്‍, ഫോ​മ മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജി എ​ഡ്വേ​ര്‍​ഡ്,

വ്യ​വ​സാ​യ പ്ര​മു​ഖ​രും സാം​സ്‌​കാ​രി​ക​പ്ര​വ​ര്‍​ത്ത​ക​രു​മാ​യ അ​ജോ​മോ​ന്‍ ജോ​സ​ഫ്, വ​ര്‍​ഗീ​സ് ചാ​മ​ത്തി​ല്‍, ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ജോ കോ​ട്ട​യ്ക്ക​ല്‍, ഇ​ന്ത്യ അ​സോ​സി​യേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം ജ​സ്റ്റി​ന്‍ വ​ര്‍​ഗീ​സ്,

ഒ​ഐ​സി​സി റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ര്‍​ജ്, ഇ​ന്ത്യ പ്ര​സ്‌​ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് ടെ​ക്‌​സ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ല്‍, ഡ​ബ്ല്യുയു​എം​സി ഡാ​ളസ് റീ​ജി​യൺ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് അ​ല​ക്‌​സാ​ര്‍, കേ​ര​ള ലി​റ്റ​റ​റി പ്ര​സി​ഡ​ന്‍റ് സി​ജു ജോ​ര്‍​ജ്, തോ​മ​സ് ഒ​ലി​യ​ക്കു​ന്നേ​ല്‍, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ പി​.പി. ചെ​റി​യാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​