• Logo

Allied Publications

Americas
ഫൊ​ക്കാ​ന​യ്ക്ക് പു​തി​യ ന്യൂ​സ് ടീം
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2024 2026ലെ ​ന്യൂ​സ് ടീം ​അം​ഗ​ങ്ങ​ളാ​യി അ​നി​ല്‍ കു​മാ​ര്‍ ആ​റ​ന്മു​ള, പി. ​ഡി. ജോ​ര്‍​ജ് ന​ട​വ​യ​ല്‍, സ​ന്തോ​ഷ് എ​ബ്ര​ഹാം, സ​രൂ​പ അ​നി​ൽ എ​ന്നി​വ​രെ നി​യ​മി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

ഈ ​ര​ണ്ടു വ​ർ​ഷ​ക്കാ​ലം ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങ​നെ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാം എ​ന്ന ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യും കാ​ഴ്ച​പ്പാ​ടോ​ടെ​കൂ​ടി​യു​മാ​ണ് ഈ ​ടീം രം​ഗ​ത്ത് വ​രു​ന്ന​ത്. മാ​ധ്യ​മ രം​ഗ​ത്ത് പ​രി​ച​യ​വും ക​ഴി​വു​മു​ള്ള​വ​രാ​ണ് ഈ ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി മു​ന്നോ​ട്ട് വ​രു​ന്ന​ത്.

ഫൊ​ക്കാ​ന​യ്ക്ക് സ​മൂ​ഹ​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തു​വാ​ൻ ക​ഴി​യു​ന്ന 22 ഓ​ളം പ​ദ്ധ​തി​ക​ളും അ​തി​ന്‍റെ ഉ​പ​പ​ദ്ധി​തി​ക​ളും മ​റ്റ് പ്രോ​ജ​ക്‌ടക​ളും ത‌യാറാക്കിയിട്ടുണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ഫൊ​ക്കാ​ന ന്യൂ​സ് ടീ​മി​ന് വ​ള​രെ അ​ധി​കം പ്രാ​ധാ​ന്യ​മാ​ണ് ഉ​ള്ള​ത്.

കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ സ​മൂ​ഹ​ത്തി​ല്‍ വ​രു​ന്ന മാ​റ്റ​ങ്ങ​ള്‍ അ​നു​സ​രി​ച്ചു ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും വി​പു​ലീ​ക​രി​ക്കേ​ണ്ടു​ന്ന​ത് അ​നി​വാ​ര്യ​മാ​ണ്. അ​ത് ക​ണ്ട​റി​ഞ്ഞു​ള്ള ഒ​രു പ്ര​വ​ർ​ത്ത​ന​മാ​ണ് ഫൊ​ക്കാ​ന​യു​ടെ ഈ ​ക​മ്മി​റ്റി മു​ന്നോ​ട്ട് വയ്ക്കു​ന്ന​ത്.

അ​നി​ല്‍ ആ​റ​ന്‍​മു​ള: പ്ര​മു​ഖ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ അ​നി​ല്‍ ആ​റ​ന്‍​മു​ള ഇ​ന്ത്യ പ്ര​സ്‌​ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്. വ​ള​രെ അ​ധി​കം സാ​ഹി​ത്യ സൃ​ഷ്‌​ടി​ക​ളു​ടെ ര​ച​യി​താ​വ് കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഹൂ​സ്റ്റ​ണിന്‍റെ പ്ര​സി​ഡ​ന്‍റായും അദ്ദേഹം സേ​വ​നം അ​നു​ഷ്‌ഠിച്ചി​ട്ടു​ണ്ട്.​ കു​ടും​ബ​സ​മേ​തം ഹൂ​സ്റ്റ​ണിലാ​ണ് താ​മ​സം.

ജോ​ർ​ജ് ന​ട​വ​യ​ൽ: 2004ലെ ​ഫൊ​ക്കാ​ന മീ​ഡി​യ എ​ക്സ​ല​ൻ​സ് അ​വാ​ഡ് ജേ​താ​വാ​ണ്. 2008ൽ ​ഫൊ​ക്കാ​നാ സ്പൊ​ക്സ് പേ​ഴ്സ​ൺ ആ​യി​രു​ന്നു.​ മു​ട്ട​ത്തുവ​ർ​ക്കി സെ​ന്‍റിന​റി ക​മ്മ​റ്റി​യു​ടെ 2014ലെ ​ഗ്ലോ​ബ​ൽ ലി​റ്റ​റ​റി അ​വാ​ഡ്, ഫോ​മ​യു​ടെ 2012ലെ ​ലി​റ്റ​റ​റി അ​വാ​ഡ് ഉ​ൾ​പ്പെ​ടെ വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ അ​ല​ങ്ക​രി​ക്കു​ന്നു.

പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, മാ​പ്പ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ൻന്‍റ് മു​ൻ പ്ര​സി​ഡന്‍റ്, ലാ​ന ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം മു​ൻ ചെ​യ​ർ​മാ​ൻ,

പി​യാ​നോ ന​ഴ്സ​സ് അസോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ്, ഓ​ർ​മ ഇ​ന്‍റർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ്, മു​ൻ കേ​ര​ള പിഎ​സ്‌സി ​സെ​ക്ഷ​ൻ ഓ​ഫീ​സ​ർ, ഇ​ന്ത്യ​ൻ എം​ബ​സി​ സ്കൂ​ൾ മു​ൻ അ​ധ്യാ​പ​ക​ൻ, ഗ്രാ​മീ​ൺ ബാ​ങ്ക് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ,

ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​ൽ മു​ൻ എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഇ​ൻ​സ്ട്ര​ക്ട​ർ(യുടി), വ​യ​നാ​ട് ലൈ​ബ്ര​റി ആ​ൻഡ് ലി​റ്റ​റി കോ​ഓ​പ്പ​റേ​റ്റി​വ് സൊ​സൈ​റ്റി മു​ൻ ഡ​യ​റ​ക്​ട​ർ, വ​യ​നാ​ട് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി മു​ൻ ഡ​യ​റ​ക്ട​ർ എ​ന്നി​ങ്ങ​നെ വി​വി​ധ പദവികളിൽ സേവനം അനുഷ്ഠിച്ചു. പെ​ൻ​സി​ൽവേ​നി​യ കോ​മ​ൺ വെ​ൽ​ത്തി​ൽ ഉ​ദ്യോ​ഗം.

സ​ന്തോ​ഷ് എ​ബ്ര​ഹാം: പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നാ​യ സ​ന്തോ​ഷ് എ​ബ്ര​ഹാം അ​റി​യ​പ്പെ​ടു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ്. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പെ​ൻ​സി​ൽ​വേ​നി​യ പ്രൊ​വി​ൻ​സി​ന്‍റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​ൻ ആ​യി​രു​ന്ന അ​ദ്ദേ​ഹം വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ പിആ​ർഒ ആ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യാ​യു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യ അ​ദ്ദേ​ഹം ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സിന്‍റെ ഭാ​ര​വാ​ഹി​ കൂ​ടി​യാ​ണ് സാ​മു​ഖ്യ​സം​ഘ​ട​ന​ക​ളി​ൽ എ​ന്ന​ത്‌ പോ​ലെ മ​ത​സം​ഘ​ട​ന​ക​ളി​ലും ഉ​ജ്വ​ല പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന വ്യ​ക്തി​യാ​ണ്. കു​ടും​ബ​മായി ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ആ​ണ് താ​മ​സം

സ​രൂ​പ അ​നി​ൽ: അ​റി​യ​പ്പെ​ടു​ന്ന ന​ർ​ത്ത​കി, എ​ഴു​ത്തു​കാ​രി, അ​വ​താ​രി​ക, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക, മ​ത​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക, ക​മ്പ്യൂ​ട്ട​ർ പ്രഫ​ഷ​ണ​ൽ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​ണ് സ​രൂ​പ അ​നി​ൽ.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ വി​വി​ധ സാ​മൂ​ഹ്യ സ​ന്ന​ധ സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ സാ​നി​ധ്യമായ സ​രൂ​പ മ​ന്ത്ര​യു​ടെ ഭാ​ഗ​മാ​യ സോ​വി​നി​യ​റി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​ർ ആ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലും അ​മേ​രി​ക്ക​യി​ലും അ​റി​യ​പ്പെ​ടു​ന്ന ന​ർ​ത്ത​കി കൂ​ടി​യാ​യ സ​രൂ​പ വി​വി​ധ വേ​ദി​ക​ളി​ൽ ക്ലാ​സി​ക്ക​ൽ നൃ​ത്ത​ത്തി​ൽ പ്ര​സി​ദ്ധ​യാ​ണ്. കു​ടും​ബ​സ​മ്മേ​തം വാ​ഷിംഗ്ട​ൺ ഡിസിയി​ൽ ആ​ണ് താ​മ​സം.

ന്യൂ​സ് ടീം ​അം​ഗ​ങ്ങളെ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​ർ ജോ​യി ച​ക്ക​പ്പ​ൻ, എ​ക്സി പ്ര​സി​ഡന്‍റ് പ്ര​വീ​ൺ തോ​മ​സ്, വൈ​സ് പ്ര​സി​ഡന്‍റ് വി​പി​ൻ രാ​ജു, ജോ​യിന്‍റ് സെ​ക്ര​ട്ട​റി മ​നോ​ജ് ഇ​ട​മ​ന, ജോ​യി​ന്‍റ് ട്ര​ഷ​ർ ജോ​ൺ ക​ല്ലോ​ലി​ക്ക​ൽ, അ​ഡി​ഷ​ണ​ൽ ജോ​യിന്‍റ് സെ​ക്ര​ട്ട​റി അ​പ്പു​കു​ട്ട​ൻ പി​ള്ള, അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് ട്ര​ഷ​ർ മി​ല്ലി ഫി​ലി​പ്പ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ രേ​വ​തി പി​ള്ള, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ ജോ​ജി തോ​മ​സ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​ധി​ക പ​രി​ശോ​ധ​ന കാ​ന​ഡ പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്ര​ക്കാ​ര്‍​ക്ക് അ​ധി​ക പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തീ​രു​മാ​നം കാ​ന​ഡ പി​ൻ
വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്
ഫൊ​ക്കാ​ന വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘ​ട​നം ഞാ‌​യ​റാ​ഴ്ച.
വാ​ഷിം​ഗ്ട​ൺ ഡി​സി: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ വാ​ഷിം​ഗ്ട​ൺ ഡി​സി റീ​ജി​യ​ണി​ന്‍റെ പ്ര​വ​ർ
റ​വ.​ഫാ. ജോ​സ് പൈ​റ്റേ​ലി​ന്‍റെ കോ​ർ​പ്പി​സ്കോ​പ്പ സ്ഥാ​നാ​രോ​ഹ​ണം ഞാ​യ​റാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് അ​തി ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക
ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച ഏ​ബ്ര​ഹാം പി. ​ജോ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ച റാ​ന്നി വ​ള​കൊ​ടി​കാ​വ്‌ പാ​ണ്ടി​യ​ത്ത് ഏ​ബ്ര​ഹാം പി.