• Logo

Allied Publications

Americas
പെയർലാൻഡ് മലയാളി കമ്യൂണിറ്റിയുടെ കുടുംബസംഗമം സംഘടിപ്പിച്ചു
Share
ഹൂ​സ്റ്റ​ൺ: ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എം​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ശ്ര​ദ്ധേ​യ​മാ​യി. ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ ഹാ​ളി​ൽ ഏ​പ്രി​ൽ 27നു ​വൈ​കു​ന്നേ​രം 5.30 നു ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.

പെ​യ​ർ​ലാ​ൻ​ഡി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തു​മാ​യി താ​മ​സി​ക്കു​ന്ന മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി 16 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​രം​ഭി​ച്ച എ​ഫ്പി​എം​സി നി​ര​വ​ധി ക​ർ​മ​പ​രി​പാ​ടി​ക​ളാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. 2024ലെ ​കു​ടും​ബ​സം​ഗ​മം വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ത്ത എ​ല്ലാ അം​ഗ​ങ്ങ​ളോ​ടും ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.



സെ​ക്ര​ട്ട​റി റോ​യ് മാ​ത്യു സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഐ​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി​ക​ളാ​യ ന​മ്മു​ടെ കൂ​ട്ടാ​യ്‍​മ​യു​ടെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും വ​രും ത​ല​മു​റ​യ്ക്ക് ന​മു​ക്ക് ന​ൽ​കാ​ൻ അ​ല്ലെ​ങ്കി​ൽ കൈ​മാ​റി​ക്കൊ​ടു​ക്കാ​ൻ ക​ഴി​യു​ന്ന ന​മ്മു​ടെ സ്വ​ന്തം കേ​ര​ള​ത്തി​ന്‍റെ മ​ല​യാ​ളി ത​നി​മ​യെ​ക്കു​റി​ച്ചും മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും സ​ന്തോ​ഷ് പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.



തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​ന്നി​നൊ​ന്നു മെ​ച്ച​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ ന​ട​ത്തി വേ​ദി​യെ സ​മ്പ​ന്ന​മാ​ക്കി. താ​ള​ല​യ​ങ്ങ​ളോ​ടെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ൾ ന​യ​ന മ​നോ​ഹ​ര കാ​ഴ്ച​ക​ളൊ​രു​ക്കി. ക​ർ​ണ്ണാ​ന​ന്ദ​ക​ര​മാ​യ ശ്രു​തി​മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ൾ പാ​ടി പെ​യ​ലാ​ൻ​ഡി​ലെ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ൾ താ​ര​ങ്ങ​ളാ​യി മാ​റി.

മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന ക​ലാ​വി​രു​ന്ന് ഏ​വ​ർ​ക്കും ആ​സ്വ​ദി​ക്കു​വാ​ൻ ക​ഴി​ഞ്ഞു​വെ​ന്നും തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ലും ഇ​തു​പോ​ലെ​യു​ള്ള കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സം​ഘാ​ട​ക​ർ ശ്ര​മി​ക്ക​ണ​മെ​ന്നും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ഒ​ന്ന​ട​ങ്കം പ​റ​ഞ്ഞു.​ട്ര​ഷ​റ​ർ ഷാ​ജി​മോ​ൻ ഇ​ടി​ക്കു​ള ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

വ​ൻ വി​ജ​യ​മാ​യി തീ​ർ​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ജോ​ഷി മാ​ത്യു (വൈ​സ് പ്ര​സി​ഡ​ന്‍റ്) ബ്രൂ​ണെ കൊ​റാ​യ്യ (അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി) എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മാ​ത്യു (റോ​ജോ) നി​ത മാ​ത്യു ജോ​സ​ഫ്, ജോ​ഷി മാ​ത്യു , രാ​ജ​ൻ യോ​ഹ​ന്നാ​ൻ, ജോ​ർ​ജ് കൊ​ച്ചു​മ്മ​ൻ , ജ​യ​ശ്രീ സ​ജി, ബൈ​ജു ജോ​ർ​ജ് (അ​നി​ൽ) തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​ത്യു ആ​ന്‍റ​ണി, നി​താ ജോ​സ​ഫ് മാ​ത്യു എ​ന്നി​വ​ർ ഈ ​ഫാ​മി​ലി നൈ​റ്റി​ന്‍റെ സ്റ്റേ​ജ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു. അ​തൊ​ടൊ​പ്പം എം​സി​മാ​രാ​യി ഈ ​പ​രി​പാ​ടി​യെ മി​ക​വു​റ്റ​താ​ക്കി, പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റും ഉ​ണ്ടാ​യി​രു​ന്നു.

യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു.
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു. തൃ​ശൂ​ർ സ്വ​ദേ​ശി തോ​മ​സ് കെ. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.
മാ​മ്മ​ൻ തോ​മ​സ് ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​ഷി​ഗ​ൺ: ക​ല്ലി​ശേ​രി ന​മ്പു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ മാ​മ്മ​ൻ തോ​മ​സ് (ദാ​സ് 84) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.
മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ലി​ന്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഈ ​വ​ർ​ഷ​ത്തെ മി​സ് ഇ​ന്ത്യ വേ​ൾ​ഡ് വൈ​ഡ് കി​രീ​ടം ധ്രു​വി പ​ട്ടേ​ൽ സ്വ​ന്ത​മാ​ക്കി.
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി.
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​